നെടുങ്കണ്ടത്തെ അധ്യാപകന്‍റെ ഫോണിൽ നഴ്സറി കുട്ടികളുടെ 300 ലേറേ അശ്ലീല ദൃശ്യങ്ങൾ; വിശദമായ അന്വേഷണം

Published : May 15, 2023, 02:57 PM ISTUpdated : May 15, 2023, 03:03 PM IST
നെടുങ്കണ്ടത്തെ അധ്യാപകന്‍റെ ഫോണിൽ നഴ്സറി കുട്ടികളുടെ 300 ലേറേ അശ്ലീല ദൃശ്യങ്ങൾ; വിശദമായ അന്വേഷണം

Synopsis

കേരളത്തിലെയടക്കം കുട്ടികളുുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകർത്തിയിട്ടുണ്ടോയെന്നും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

നെടുങ്കണ്ടം : നഴ്സറി സ്കൂള്‍ അധ്യാപകന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. തനിക്ക് അശ്ലീല ദൃശ്യങ്ങളയച്ചെന്നു കാട്ടി യുവതി നല്‍കിയ പരാതിയില്‍ പിടിയിലായ ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27)വിന്‍റെ മൊബൈല്‍ ഫോണിലാണ് ഇയാള്‍ പഠിപ്പിക്കുന്ന നഴ്സറി സ്കൂളിലെ കുട്ടികളുടെയടക്കം അസ്ലീല വീഡിയോകള്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത പൊലീസ് സംഭവത്തില്‍ വിശദമായി അന്വേഷണത്തിനൊരുങ്ങുകയാണ്.

ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ നഴ്സറി വിഭാഗം അധ്യാപകനായി ജോലി ചെയ്യുന്ന ജോജു അവിടെ പഠിക്കുന്ന കുട്ടികളുടെ അശ്ലീല വീഡിയോ ആണ് മൊബൈലില്‍ പകർത്തിയിരുന്നത്. കേരളത്തിലെയടക്കം കുട്ടികളുുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകർത്തിയിട്ടുണ്ടോയെന്നും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ജോജുവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

യുവതിക്കും അമ്മയ്ക്കും മൊബാല്‍ അശ്ലീലസന്ദേശങ്ങളും അശ്ലീല വീഡിയോയും അയച്ചെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജോജുവിന്‍റെ മൊബൈല്‍ പരിശോധിക്കുന്നതിനിടെയാണ് പൊലീസ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നദൃശ്യം കണ്ടെത്തുന്നത്.  തുടർന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടി.   ഇയാളുടെ ഫോണില്‍ നിന്നും നഴ്സറി കുട്ടികളുടെ 300 ലേറെ വീഡിയോകളും 180 ഓളം നഗ്ന ചിത്രങ്ങളും കണ്ടെത്തി. ക്ലാസില്‍ പഠിയ്ക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അവരറിയാതെ സ്വന്തം മൊബൈലില്‍ പകര്‍ത്തി ഇയാള്‍ സൂക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്; ഹൈദരബാദിലെ ഒരു നഴ്സറി സ്കൂളിലെ അധ്യാപകനാണ് പ്രതി. ഇയാള്‍ നേരത്തെ തന്‍റെ സഹപാഠിയായിരുന്ന യുവതിയുടെ മൊബൈലിലേക്കും അമ്മയുടെ മൊബൈലിലേക്കും അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു. നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും വേറെ നമ്പറില്‍ നിന്നും ദൃശ്യങ്ങളയച്ചു. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  പൊലീസ് ജോജുവിനെ കസ്റ്റഡിയിലെടുക്കുന്നത്.    ജോജുവിനെതിരെ പാരാതിപ്പെട്ട യുവതിക്കും മറ്റ് പെണ്‍കുട്ടികള്‍ക്കും ഇയാള്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് നവ്സറി കുട്ടികളുടെ നഗ്നദൃശ്യം അധ്യാപകനായ ജോജു മൊബൈലില്‍ പകർത്തി സൂക്ഷിച്ചത് പൊലീസ് കണ്ടെത്തിയത്.  എല്‍.കെ.ജി., യു.കെ.ജി. വിദ്യാര്‍ഥികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്.  ഈ കുട്ടികളുടെ ദൃശ്യങ്ങളാണ് ഇയാള്‍ പകർത്തിയതെന്ന് പൊലീസ് പറഞ്ഞു കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ഹൈദരാബാദിലെ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്തുമെന്നും പൊലീസ് പറയുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 

Read More : ബൈക്കും ഓട്ടോറിക്ഷയും, ബൈക്കും കാറും, ഒറ്റ ദിവസം മൂന്ന് വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്, കേസെടുത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍