മയക്കുമരുന്ന് വേട്ട; കപ്പൽ മുങ്ങിയെന്ന് സ്ഥിരീകരണം, കൊച്ചി അടക്കം മെട്രോ നഗരങ്ങളിലും അന്വേഷിക്കാൻ എൻസിബി

Published : May 15, 2023, 07:53 AM ISTUpdated : May 15, 2023, 11:27 AM IST
മയക്കുമരുന്ന് വേട്ട; കപ്പൽ മുങ്ങിയെന്ന് സ്ഥിരീകരണം, കൊച്ചി അടക്കം മെട്രോ നഗരങ്ങളിലും അന്വേഷിക്കാൻ എൻസിബി

Synopsis

ഓപ്പറേഷൻ സമുദ്രഗുപ്തയിൽ നാവികസേനക്ക് മുന്നിൽ വച്ചാണ് മദർഷിപ്പ് മുങ്ങിയത്. 

കൊച്ചി :  ഇന്ത്യൻ സമുദ്രാതിർത്തിയിൽ പാക് ബോട്ടിൽ നിന്നും 25000കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിൽ പ്രധാന നഗരങ്ങളിലും അന്വേഷണം. കൊച്ചി അടക്കം മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.‍ കൂടുതൽ ബോട്ടുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നും പരിശോധനക്കിടെ മദർഷിപ്പ് കടലിൽ താഴ്ന്നുവെന്നും നാർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ വ്യക്തമാക്കി.

ഇറാനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടന്ന ബോട്ടിൽ ഉണ്ടായിരുന്നത് 2500ലേറെ കിലോഗ്രാം മെത്താആംഫിറ്റമിൻ. എന്നാൽ ഇതിലും ഇരട്ടിയിലേറെ അളവിൽ വിവിധ ബോട്ടുകളിൽ മയക്കുമരുന്ന് വിവിധ ബോട്ടുകളിലായി ഉണ്ടായിരുന്നതായി എൻസിബി ഉറപ്പിക്കുന്നു. ഇന്ത്യ ശ്രീലങ്ക മാലിദ്വീപ് അടക്കം രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്ന് മദർഷിപ്പിൽ കൊണ്ടുവന്നാണ് വിവിധ ബോട്ടുകളിലേക്ക് മാറ്റുന്നത്.

വരും ദിവസങ്ങളിൽ കൂടുതൽ പിടിച്ചെടുക്കലുകൾ ഉണ്ടാകുമെന്ന് എൻസിബി സോണൽ ഡയറക്ടർ അരവിന്ദ് പറഞ്ഞു. മയക്കുമരുന്നിൻറെ ഉറവിടം ഇറാൻ - പാക്കിസ്ഥാൻ ബെൽറ്റ് തന്നെയെന്ന് ഉറപ്പിക്കുന്നു. എന്നാൽ ഇന്ത്യയിൽ കണ്ണികളാരൊക്കെ എന്നതാണ് അന്വേഷണത്തിലെ അടുത്ത ഘട്ടം. ഇന്ത്യയിലെ പ്രധാന നഗരങ്ങൾ തന്നെയാണ് ലക്ഷ്യസ്ഥാനങ്ങൾ. കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ മെത്താആംഫിറ്റമിന്റെ അളവ് 2525 കിലോഗ്രാമാണ്. ലഹരി വ്സതുക്കളും പിടികൂടിയ പാക്ക് പൗരനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. 

Read More : ഡികെയോ സിദ്ധയോ ? മൂന്നാം ദിനം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമോ? തീരുമാനമാകാതെ കർണാടകം!

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'