തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ

By Web TeamFirst Published Jun 30, 2022, 12:28 AM IST
Highlights

തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്ഥ.

കണ്ണൂർ: തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്ഥ. അമിത വേഗതയിലായിരുന്ന ബസ് ഓട്ടോയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിംഗ് സ്റ്റാഫാണ് അപകടത്തിൽ മരിച്ചത്.

കണ്ണൂരിൽ നിന്നും പയ്യന്നൂരേക്ക് പോവുകയായിരുന്നു പിലാക്കുന്നുമ്മേൽ എന്ന സ്വകാര്യ ബസ്. തളിപ്പറമ്പിനും മൂന്ന് കിലോമീറ്റ‍റ് ഇപ്പുറം കുറ്റിക്കോൽ എത്തുമ്പോൾ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണി. ചെറിയൊരു കുന്നിറക്കത്തിൽ റോഡിന് നടവിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ അതിവേഗം മറികടക്കുന്നതിനിടെ ബസ്സിന്റെ നിയന്ത്രണം വിട്ടു. 

റോഡിൽ അട്ടിമറിഞ്ഞുവീണ ബസ് ദൂരത്തേക്ക് തെന്നിമാറി. തെറിച്ചുവീണ ജോബിയ ജോസഫ് ബസിനടിയിൽ പെട്ടുപോയി.  കണ്ണൂർ മിംസ് ആശുപത്രിയിൽ ജോലിചെയ്തു മടങ്ങുകയായിരകുന്ന ശ്രീകണ്ഠാപുരം സ്വദേശി റോഡിൽ തൽക്ഷണം മരിച്ചു. പതിനഞ്ചോളം പേ‍ർക്ക് അപകടത്തിൽ പരിക്കേറ്റു. കുറ്റിക്കോലിലെ ഈ കുന്നിറക്കത്തിൽ നേരത്തേയും അപകടം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവസ്ഥലവും വാഹനവും പരിശോധിച്ച മോട്ടോറ് വാഹനവകുപ്പ് ഉദ്യോഗസ്ഥ‍റ് വിരൽ ചൂണ്ടുന്നത് ഡ്രൈവറുടെ അശ്രദ്ധയിലേക്കാണ്.

Read mo

പള്ളി കെട്ടിടത്തിന്റെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് കടത്തി, മൂന്ന് അംഗ സംഘം പിടിയിൽ

അടിമാലി: ആനച്ചാൽ സെന്റ് ജോർജ് പള്ളി കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികൾ മോഷ്ടിച്ചു കടത്തിയ മൂന്ന് അംഗ സംഘത്തെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് നെടുമ്പനാകുടിയിൽ രാജൻ (42), ആനച്ചാൽ  ആമക്കണ്ടം പുത്തൻ പുരക്കൽ അഭിലാഷ് (45), തട്ടാത്തിമുക്ക് മറ്റത്തിൽ റിനോ (32) എന്നിവരാണ് അറസ്റ്റിൽ ആയത്. ഒരു ലക്ഷത്തോളം വില വരുന്ന ജാക്കി, ഇരുമ്പു തകിട് ഉൾപ്പെടെയുള്ള സാധന സാമഗ്രികളാണ് സംഘം മോഷ്ടിച്ചു കടത്തിയത്. മോഷണ മുതൽ കടത്താൻ ഉപയോഗിച്ച ഒന്നാം പ്രതി രാജന്റെ ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മോഷണം സംബന്ധിച്ച്‌ പള്ളി കമ്മിറ്റി ഭാരവാഹികൾ ഇന്നലെ രാവിലെ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് രാജാക്കാട് ചെരിപുറത്തുള്ള രാജന്റെ ആക്രി കടയിൽ നിന്ന് മോഷണ വസ്തുക്കൾ കണ്ടെടുത്തത്. ഇത് തമിഴ് നാട്ടിലേക്ക് കടത്താൻ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഭിലീഷ് ആനച്ചാൽ ടൗണിലെ ടാക്സി ഡ്രൈവറാണ്. എസ് ഐ മാരായ സജി എൻ. പോൾ, സി.യു. ഉലഹന്നാൻ, എ എസ് ഐ മാരായ ജോളി ജോസഫ്, കെ.എൽ. സിബി, സി പി ഒ മാരായ അനീഷ് സോമൻ, കെ.ടി. ജയൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

click me!