പൊലീസുകാരെ ആക്രമിച്ചു: പോത്തൻകോട് രണ്ട് യുവാക്കള്‍ പിടിയില്‍

Published : Jun 29, 2022, 06:44 PM IST
പൊലീസുകാരെ ആക്രമിച്ചു: പോത്തൻകോട്  രണ്ട് യുവാക്കള്‍ പിടിയില്‍

Synopsis

പോത്തൻകോട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട്  പൊലീസുകാരെ ആക്രമിച്ച രണ്ടുപേർ പിടിയിലായി.  ശോഭന ഭവനിൽ ജിതിൻ (36), ശ്യാം ഭവനിൽ ശ്യാം (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടു കൂടിയാണ് സംഭവം.

പോത്തൻകോട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളുടെ ആക്രമണത്തിൽ പ്രിൻസിപ്പല്‍ എസ് ഐ രാജീവ് എസ് എസ് , പ്രൊബേഷൻ എസ് ഐ ആഷിഖ്, സിപിഒ മിനീഷ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

വിദേശത്ത് നിന്നും അടുത്ത കാലത്ത് നാട്ടിലെത്തിയ ശ്യാം ഒരാഴ്ച മുൻപും ഒരു അക്രമണ സംഭവത്തിൽ പങ്കെടുത്തിരുന്നു. ഇവര്‍മദ്യലഹരിയിലായിരുന്നു.  പ്രതികൾ പോലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.  പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ