
കൊച്ചി: കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൂർണ്ണ വളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതശരീരമാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. പൊക്കിൾ കൊടിപോലും മുറിക്കാത്ത അവസ്ഥയിലാണ് കുഞ്ഞിന്റെ മൃതദേഹം. വേലിയേറ്റത്തിൽ കരക്ക് അടുത്തേക്ക് വന്നതാവാം എന്ന് നാട്ടുകാർ വ്യക്തമാക്കി. മൃതദേഹത്തിന് 24 മണിക്കൂറിൽ അധികം പഴക്കമുണ്ട്. തലയിൽ മുറിവുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കളമേശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam