പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ക്രൂരത, പ്രണയം നടിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി സുഹൃത്തിനയച്ചു, 2 യുവാക്കൾ അറസ്റ്റിൽ

Published : Feb 23, 2026, 07:57 PM IST
two arrest

Synopsis

തണ്ണിത്തോട് മൂഴി സ്വദേശി അനന്തു , കൂത്താടിമൺ സ്വദേശി അഭിജിത്ത് എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. ഇവർ വി കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. 

പത്തനംതിട്ട: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട കോന്നിയിൽ ഉണ്ടായ സംഭവത്തിൽ അനന്തു, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തു. തണ്ണിത്തോട് മൂഴി സ്വദേശി അനന്തു , കൂത്താടിമൺ സ്വദേശി അഭിജിത്ത് എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. ഇവർ വി കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ പെൺകുട്ടിക്ക് വാട്സാപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ അനന്തു കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചു പീഡിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് കേസ്. അനന്തുവിനെ വി കോട്ടയത്തെ വാടകവീട്ടിൽ നിന്നും അഭിജിത്തിനെ എറണാകുളത്തു നിന്നും പിടികൂടുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി, ഇഷ്ട ആയുധങ്ങള്‍ വടിവാളും പേപ്പര്‍ കട്ടറും; 39കാരനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു
സ്ഥിരം അപകട മേഖലയിൽ ഹെൽമറ്റില്ലാതെ ബുള്ളറ്റിൽ നൈറ്റ് ഡ്രൈവ്, 23കാരിക്ക് ദാരുണാന്ത്യം, കൂട്ടുകാരിക്ക് ഗുരുതര പരിക്ക്