നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

By Web TeamFirst Published Mar 6, 2024, 6:31 PM IST
Highlights

ഭര്‍ത്താവില്‍ നിന്ന് അകന്ന് താമസിച്ചിരുന്ന ശാലിനി ഗര്‍ഭം ധരിക്കുകയും അഭിമാനപ്രശ്നം ഭയന്ന് ജനിച്ചയുടന്‍ കുഞ്ഞിനെ കൊല്ലുകയുമായിരുന്നു.

കൊച്ചി: നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി ജഡ്ജി കെ സോമന്‍റെതാണ് ശിക്ഷാ വിധി.

2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവില്‍ നിന്ന് അകന്ന് താമസിച്ചിരുന്ന ശാലിനി ഗര്‍ഭം ധരിക്കുകയും അഭിമാനപ്രശ്നം ഭയന്ന് ജനിച്ചയുടന്‍ കുഞ്ഞിനെ കൊല്ലുകയുമായിരുന്നു. കേസില്‍ 29 സാക്ഷികളെ വിസ്തരിച്ച കോടതി 36 രേഖകളും 16 തൊണ്ടി മുതലുകളും പരിശോധിച്ചു.

click me!