
കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി പൊലീസ്. മരിച്ച നവജാത ശിശുവിൻ്റെ അമ്മയായ യുവതിയുടെ മൊഴി അനുസരിച്ച് ബലാത്സംഗത്തിന് കൂടി കേസെടുക്കാനാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
റോഡിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെപ്പൊതിഞ്ഞിരുന്ന ആമസോൺ കവർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണമാണ് ഒടുവിൽ അഞ്ചാം നിലയിൽ താമസിക്കുന്ന യുവതിയിലേക്ക് എത്തിയത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതിനാണ് 23കാരിയായ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ അവിവാഹിതയായ യുവതി ആരിൽ നിന്ന് ഗർഭിണിയായി എന്നതിലായിരുന്നു പൊലീസിന്റെ തുടർ അന്വേഷണം. ഇൻസ്റ്റാംഗ്രാമിൽ റീലുകൾ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂർ സ്വദേശിയായ നർത്തകനുമായി പരിചയപ്പെട്ടത്. ഇയാളിൽ നിന്ന് ഗർഭിണിയായി എന്നും എന്നാൽ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്. ഇതിനാലാണ് ബലാത്സംഗത്തിന് കേസെടുക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചത്. വർഷങ്ങളായി ഫ്ലാറ്റിൽ താമസിക്കുന്ന യുവതിയും മതാപിതാക്കളെയും പുറത്തുകണ്ടിരുന്നെന്നും അസ്വോഭാവികമായി ഒന്നും തോന്നിയില്ലെന്നുമാണ് മറ്റ് താമസക്കാരും ഫ്ലാറ്റ് ജീവനക്കാരും പറയുന്നത്.
ഫ്ലാറ്റിന്‍റെ മുകളിലുത്തെ നിലയിൽ നിന്നാണ് കുഞ്ഞിന്‍റെ ശരീരം റോഡിൽപ്പതിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ പൊലീസിന് വ്യക്തമായിരുന്നു. കുഞ്ഞിനെപ്പൊതിഞ്ഞ ആമസോൺ കവറിന്‍റെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് ഏതു ഫ്ലാറ്റാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തുമ്പോഴെക്കും ക്ഷീണിതയായിരുന്ന യുവതി മാനസികമായി തളർന്ന നിലയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് യുവതി ഡിസ്ചാര്‍ജ് ആയതിന് ശേഷമാകും വിശദമായ മൊഴിയെടുക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam