
ടെക്സാസ്: വിവാഹമോചനം നേടിയതിന് പിന്നാലെ പന്ത്രണ്ട് വയസില്‍ താഴെയുള്ള മൂന്ന് മക്കളെ വെടിവച്ച് കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി വിവാഹമോചനം നേടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുമ്പത്തൊമ്പതുകാരിയായ ആഷ്ലി ഓസിനെ മക്കളായ പാരിഷ്, എലനോര്‍, ലിങ്കണ്‍ എന്നിവര്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെടിയേറ്റ നിലയിലായിരുന്നു എല്ലാവരും കിടന്നിരുന്നത്. വിവാഹമോചന തീരുമാനത്തേക്കുറിച്ച് ആഷ്ലി ഏറെ അസ്വസ്ഥയായിരുന്നുവെന്നാണ് മുന്‍ ഭര്‍ത്താവ് മര്‍വ്വിന്‍ പറയുന്നത്.
ടെക്സാസിലെ ഡീയര്‍ പാര്‍ക്ക് എന്ന സ്ഥലത്തെ വീടിനുള്ളില്‍ പലയിടത്തായി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആഷ്ലിയുമായി സാധാരണ മറ്റ് ദമ്പതികള്‍ തമ്മിലുണ്ടാവുന്നത് പോലെയുള്ള പ്രശ്നങ്ങളായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് മുന്‍ ഭര്‍ത്താവ് മര്‍വ്വിന്‍ പറയുന്നു.
ആഷ്ലി തന്നെയാണ് വിവാഹമോചനമാവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചതെന്നും മര്‍വ്വിന്‍ പറയുന്നു. 2017ലാണ് ആഷ്ലി കോടതിയെ സമീപിച്ചത്. എന്നാല്‍ വിവാഹമോചനത്തിന് ശേഷം മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോകാന്‍ ആഷ്ലി വിസമ്മതിച്ചിരുന്നുവെന്ന് മര്‍വ്വിന്‍ പറയുന്നു. പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികള്‍.
മര്‍വ്വിന്‍റെ വീട്ടില്‍ താമസിക്കുന്നതിന് വാടക നല്‍കണമെന്ന വിവാഹമോചന സമയത്തെ നിബന്ധനയും ആഷ്ലിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് വിലയിരുത്തല്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആഷ്ലി കഴിഞ്ഞ ഡിസംബറില്‍ തോക്കുകൊണ്ടുള്ള അക്രമം ചെറുക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാംപയിനില്‍ ഭാഗമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam