
ലക്നൗ: വിവാഹം കഴിഞ്ഞ് നാല് ദിവസത്തിനുശേഷം ഭർതൃവീട്ടിൽ നിന്ന് പണവും സ്വർണ്ണവുമായി നവവധു കടന്നകളഞ്ഞതായി പരാതി. 70,000 രൂപയും മൂന്ന് ലക്ഷം രൂപ വില വരുന്ന സ്വർണ്ണവുമായാണ് യുവതി കടന്നതെന്ന് ഭർതൃവീട്ടുകാർ പരാതിയിൽ ആരോപിച്ചു. ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിലെ ഛോട്ടാ പരയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഡിസംബർ ഒമ്പതിനാണ് ഛോട്ടാ പര സ്വദേശി പ്രവീണും ആസംഗഡ് സ്വദേശി റിയയും തമ്മിലുള്ള വിവാഹം നടന്നത്. രാത്രി ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കുടുംബത്തിലുള്ളവരെ അബോധാവസ്ഥയിലാക്കിയതിന് ശേഷമാണ് റിയ വീട്ടിൽനിന്ന് കടന്നുകളഞ്ഞതെന്ന് ഭർതൃവീട്ടുകാർ പറഞ്ഞു. പരാതിയിൽ യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam