
തിരുവനന്തപുരം: നിസാമുദ്ദീൻ എക്സ്പ്രസിലെ യാത്രക്കാരിൽ നിന്നും 10 പവൻ സ്വർണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച പ്രതി അസ്ഹർ പാഷ സഞ്ചരിച്ചിരുന്നത് വ്യാജ പേരിലാണെന്ന് പൊലീസ്. യാത്രക്കാരുടെ പട്ടികയിൽ ഇയാളുടെ പേരില്ലെന്നാണ് പൊലീസ് പറയുന്നത്.
ട്രെയിൻ കേന്ദ്രീകരിച്ച് മോഷണം നത്തുന്ന അസ്ഹർ പാഷ ആഗ്രയിൽ നിന്നും തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്തുവെന്നാണ് മോഷണത്തിനിയായ സ്ത്രീയുടെ മൊഴി. റിസർവേഷൻ കമ്പാട്ടുമെന്റിലായിരുന്നു യാത്ര. പക്ഷെ അസ്ഹറെന്ന പേരിൽ ടിക്കറ്റ് റിസർവ്വ് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഒന്നുകിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു. അല്ലെങ്കിൽ വ്യാജ പേരിൽ ടിക്കറ്റെടുത്തുവെന്നാണ് സംശയം.
ട്രെയിനിൽ കൊള്ള നടത്തിയത് യുപി സ്വദേശി; കയറിയത് ആഗ്രയിൽ നിന്ന്; മയക്കുമരുന്ന് കലർത്തിയത് വെള്ളത്തിൽ
രാത്രിയിൽ എസി-റിസർവേഷൻ കമ്പാട്ടുമെൻറിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് അസ്ഹർ അടക്കമുള്ള സ്ഥിരം മോഷ്ടാക്കൾ ലക്ഷ്യം വയ്ക്കുന്നത്.കോയമ്പത്തൂരിനും ഈറോഡിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയം. ഓരോ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
ഇന്നലെ കവർച്ചക്ക് ഇരയായ മൂന്നു സ്ത്രീകളും അസ്ഹറിൽ നിന്നും ഭക്ഷണമൊന്നും വാങ്ങിയിട്ടില്ല. സ്ത്രീകള്‍ ശുചിമുറിയിൽ പോയപ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. വൈദ്യ പരിശോധനക്കു ശേഷം മൂന്നു സ്ത്രീകളും ആശുപത്രിവിട്ടു. എറണാകുളം റെയിവേ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കവർച്ച കേസന്വേഷിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam