
ലക്നൌ: ചൂതാട്ടത്തിന് പണമില്ല. ഭാര്യയെ പണയം വച്ച് യുവാവിന്റെ ചൂതാട്ടം. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ഭർത്താവിന്റെ കൂട്ടുകാർ. ഉത്തർപ്രദേശിലെ റാംപൂരിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഷാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
ഭർത്താവിന്റെ സുഹൃത്തുക്കളുടെ ക്രൂരതയ്ക്ക് പിന്നാലെ ഭർത്താവും യുവതിയെ കയ്യേറ്റം ചെയ്തിരുന്നു. ഇതിൽ കൈവിരലുകൾ ഒടിഞ്ഞ നിലയിലാണ് യുവതിയുള്ളത്. കൂട്ടബലാത്സംഗത്തിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കാത്തതിനായിരുന്നു ഭർത്താവിന്റെ മർദ്ദനം. 2013ലാണ് ഇവർ വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃപിതാവും കയ്യേറ്റം ചെയ്തിരുന്നതായുും യുവതി പരാതിയിൽ വിശദമാക്കുന്നു.
മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ യുവാവിന് അടുത്തിടെ ഏഴ് ഏക്കർ സ്ഥലവും ഭാര്യയുടെ സ്വർണവും ചൂതാട്ടത്തിൽ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സുഹൃത്തുക്കൾക്ക് മുൻപിൽ ഭാര്യയെ പണയം വച്ച് ചൂതാടിയത്. സുഹൃത്തുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസ് സഹായം തേടിയതിന് പിന്നാലെ വീട്ടിൽ പൊലീസ് എത്തിയതോടെയാണ് യുവതി രക്ഷപ്പെട്ടത്.
ഇതിന് പിന്നാലെ സെപ്തംബർ നാലിന് അക്രമണത്തിന് പിന്നാലെ അമ്മയുടെ വീട്ടിലേക്ക് പോയ യുവതിയെ ഭർത്താവും സുഹൃത്തുക്കളും പിന്തുടർന്ന് എത്തി ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ റാംപൂർ പൊലീസ് സൂപ്രണ്ട് വിദ്യാസാഗർ മിശ്രം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam