കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തിനെ കൊന്ന് ചെളിയിൽ താഴ്ത്തി

Published : Dec 21, 2023, 10:05 PM ISTUpdated : Dec 21, 2023, 10:17 PM IST
കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തിനെ കൊന്ന് ചെളിയിൽ താഴ്ത്തി

Synopsis

പശ്ചിമ ബംഗാൾ സ്വദേശി അൽത്താഫ് മിയനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനേഴിനായിരുന്നു കൊലപാതകം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: ചീട്ടുകളിയുടെ പണത്തെ ചൊല്ലി കൊല്ലം കണ്ണനല്ലൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തായ പശ്ചിമ ബംഗാൾ സ്വദേശിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ ശേഷം ചെളിയിൽ താഴ്ത്തി. പശ്ചിമ ബംഗാൾ സ്വദേശി അൽത്താഫ് മിയനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനേഴിനായിരുന്നു കൊലപാതകം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാൾ സ്വദേശികളായ അൻവർ മുഹമ്മദ്, ബികാസ് സെൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും