
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് വര്‍ക്കല പൊലീസിന്‍റെ പിടിയില്‍. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്
കഴിഞ്ഞ 19 നാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ സ്ത്രീയുടെ സ്കൂട്ടിയില്‍നിന്ന് പണം മോഷ്ടിച്ചത്. ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് പ്രതി പണം അപഹരിച്ചത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ഈ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്. യാത്രയ്ക്കായി ഇയാള്‍ ഉപയോഗിച്ച ബൈക്കിന്‍റെ നമ്പര്‍ വ്യാജമായതിനാല്‍ പിടികൂടുക അല്‍പം പ്രയാസമായി. പ്രതിയുടെ കൈവശമുള്ള മൊബൈലില്‍ സിം ഉണ്ടായിരുന്നില്ല. എങ്കിലും ദേശീയപാതയിലുള്‍പ്പടെയുള്ള ഇരുനൂറോളം സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ കൊല്ലം ഭാഗത്തേക്ക് കടന്നതായി സൂചന ലഭിച്ചു. ഒടുവിലാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്ന് പിടികൂടിയത്.
വിവിധ സ്റ്റേഷനുകളിലായി ചിഞ്ചിലം സതീഷിന്‍റെ പേരിലുള്ളത് 17 കേസുകളാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചാണ് മോഷണം. മോഷണത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് ഏറണാകുളത്ത് നിന്ന് മോഷ്ടിച്ചതാണെന്നും പൊലീസ് കണ്ടെത്തി. പാലച്ചിറയില്‍ നിന്ന് മോഷ്ടിച്ച ഒന്നേകാല്‍ ലക്ഷം രൂപയില്‍ 12 500 രൂപ മാത്രമാണ് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. വര്‍ക്കല മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Also: ലോൺ തിരിച്ചടവ് മുടങ്ങി, ബാങ്കുകാരുടെ ഭീഷണി; ആലപ്പുഴയിൽ കയർ തൊഴിലാളി ആത്മഹത്യ ചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam