കൊച്ചിയിലെ എ ടി എം കവർച്ച: 'റോബിൻ ഹുഡി'നെത്തേടി പൊലീസ്

Published : Dec 04, 2019, 07:27 AM IST
കൊച്ചിയിലെ എ ടി എം കവർച്ച: 'റോബിൻ ഹുഡി'നെത്തേടി പൊലീസ്

Synopsis

സിനിമയിലെ നായകന് സമാനമായ എല്ലാവരും ഉറക്കം പിടിക്കുമ്പോള്‍ അർധരാത്രിയിലോ പുലർച്ചെയോ എത്തിയാണ് കൊച്ചിയിലും കവർച്ച. പ്രതിയെന്ന് കരുതുന്ന യുവാവിന്‍റെ ചില ചിത്രങ്ങൾ കടവന്ത്രയിലെ എ ടി എമ്മിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. 

കൊച്ചി: കൊച്ചിയിലെ എ ടി എം തട്ടിപ്പുകളിലെ റോബിൻ ഹുഡിനെത്തേടി പൊലീസ്. വർഷങ്ങൾക്കുമുന്‍പ് മലയാളത്തിലിറങ്ങിയ റോബിൻ ഹുഡ് സിനിമയിലെ എ ടി എം തട്ടിപ്പിന് സമാനമാണ് കൊച്ചിയിലെ കവർച്ചയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. പ്രതിയെന്നു കരുതുന്നയാളുടെ ചില ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്.

വ്യാജ എ ടി എം കാർഡുണ്ടാക്കി പലരിൽ നിന്നായി ലക്ഷങ്ങൾ കവർച്ച നടത്തുന്ന നായകൻ. പൃഥിരാജ് നായകനായ റോബിൻ ഹുഡ് സിനിമയുടെ കഥാ തന്തു ഇതായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുളളിൽ കൊച്ചിയിൽ നടന്ന ചില എടി എം കവർച്ചകൾക്ക് ഈ റോബിൻ ഹുഡ് ഛായയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. 

സിനിമയിലെ നായകന് സമാനമായ എല്ലാവരും ഉറക്കം പിടിക്കുമ്പോള്‍ അർധരാത്രിയിലോ പുലർച്ചെയോ എത്തിയാണ് കൊച്ചിയിലും കവർച്ച. പ്രതിയെന്ന് കരുതുന്ന യുവാവിന്‍റെ ചില ചിത്രങ്ങൾ കടവന്ത്രയിലെ എ ടി എമ്മിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. സിനിമയിലേതുപോലെതന്നെ ഹെൽമറ്റ് വെച്ച് ബൈക്കിലാണ് വരവ്. 

മുഖം പുറത്തറിയാതിരിക്കാൻ ഹെൽമറ്റ് വെച്ച് തന്ന് എ ടി എമ്മിനുളളിൽ കയറി പണം പിൻവവലിക്കും. സിനിമയിലേതിനു സമാനമായി വ്യാജ എ ടി എം കാർഡുകൾ ഉണ്ടാക്കിയാണ് പണം പിൻവലിക്കുന്നത്. എ ടി എം കാർഡുപയോഗിച്ച് ഓൺ ലൈൻ സാധനങ്ങൾ വാങ്ങുന്നതിന്‍റെ വിശദാംശങ്ങൾ ഹാക്ക് ചെയ്താണ് എ ടി എം വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് സംശയം. 

അതുകൊണ്ടുതന്നെ സിനിമയിലേതിന് സമാനമായി ഈ റോബിൻ ഹുഡും ഒരു സൈബർ വിദഗ്ധനാണെന്നും കരുതുന്നു. അർധ രാത്രിയിലോ പുലർച്ചെയോ കവർച്ച നടത്തുന്നതിനാൽ മൈബൈൽ ഫോണിൽ സന്ദേശം വന്നാലും പണം നഷ്ടപ്പട്ടയാൾ അറിയുന്നത് രാവിലെയാകും. അതിനുമുന്‍പേ തന്നെ പലപ്പോഴായി മുഴുവൻ പണവും പിൻവലിച്ചിരിക്കും. ഒകൊച്ചിയിലെ എ ടി എം തട്ടിപ്പിന് പിന്നിൽ ഒരാളാണോ അതോ ഒരുകൂട്ടം ആളുകളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കളിയാക്കി എന്നാരോപിച്ച് ഏഴാം ക്ലാസുകാരനെ ചൂരൽ കൊണ്ടടിച്ച് അധ്യാപകൻ, മുഖത്തും കൈകൊണ്ട് അടിച്ചു, കേസെടുത്ത് വണ്ടൻമേട് പൊലീസ്
സന്ദീപിനെ അവശനിലയിൽ‌ കണ്ടെത്തിയത് ഇന്നലെ; മരണം കൊലപാതകമെന്ന് കണ്ടെത്തി, പ്രതികൾ‌ യുവതിയുടെ അച്ഛനും സുഹൃത്തും