
തിരുവനന്തപുരം: റെന്‍റ് എ കാർ ഇടപാടിനെച്ചൊല്ലിയുളള തർക്കത്തിൽ എറണാകുളം വടക്കൻ പറവൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ മൂന്നു പ്രതികൾ കീഴടങ്ങി. പുലർച്ചേ മൂന്നു മണിയോടെ അങ്കമാലി പട്ടണത്തിൽവെച്ചായികുന്നു ഇവരുടെ കീഴടങ്ങൽ.
വടക്കൻ പറവൂർ മുബറക് വധക്കേസിലെ മൂന്നു പ്രതികൾ. അഹമ്മദ്, റംഷാദ്, സാലി മൂവരും പൊലീസിൽ കീഴടങ്ങുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയായിരുന്നു.
റെന്‍റ് കാർ ഇടപാടിനെച്ചൊല്ലിയുളള തർക്കത്തിനൊടുവിൽ രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുളള ഏറ്റുമുട്ടലാണ് കൊലപാതകത്തിന് വഴിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ നാലു പ്രതികൾ ഒളിവിൽ പോയി. ഇവരിൽ മൂന്നു പേരാണ് പുലർച്ചെ രണ്ടുമണിയോടെ കീഴടങ്ങുന്നതിനായി അങ്കമാലിയിൽ എത്തിയത്. സംഭവത്തിന് പിന്നാലെ രണ്ട് സംഘങ്ങളായി ജില്ല വിട്ട പ്രതികൾ പിന്നീട് അഭിഭാഷകൻ മുഖേന നടത്തിയ ചർച്ചക്കൊടുവിലാണ് കീഴടങ്ങാമെന്ന് അറിയിച്ചത്.
പ്രതികൾ അറിയിച്ചതനുസരിച്ച് പുലർച്ചെ മൂന്നു മണിയോടെ വടക്കൻ പറവൂർ എസ് ഐയും സംഘവും അങ്കമാലിയിലെത്തി. തുടർന്ന് പൊലീസ് വാഹനത്തിനടുത്തെത്തിയ മൂന്നു പ്രതികളും തങ്ങൾ മുബാറക് വധക്കേസിലെ പ്രതികളാണെന്നും കീഴടങ്ങുകയാണെന്നും അറിയിച്ചു. പ്രതികൾക്ക് എസ് ഡി പി ഐ -പോപ്പുലർ ഫ്രണ്ട് ബന്ധമുളളതായി നേരത്തെ തന്നെ അരോപണമുയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam