പതിനഞ്ചുവയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കി; ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ

Published : May 28, 2022, 11:31 AM IST
പതിനഞ്ചുവയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കി; ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ

Synopsis

മെയ് 25 ന് ആണ് ഡ്രൈവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടിയോട് ഇയാള്‍ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 

മുംബൈ: പതിനഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുരളി കുമാർ സിംഗ് (29) ആണ് മുംബൈയിൽ അറസ്റ്റിലായത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പ്രതികരിച്ചു. മെയ് 25 ന് ആണ് ഡ്രൈവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടിയോട് ഇയാള്‍ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 

മുംബൈയിലെ ഗോരെഗാവിൽ നിന്നാണ്  പ്രതിയായ  മുരാരി കുമാർ സിംഗിനെ അറസ്റ്റ് ചെയ്തത്. ആരേ പോലീസ് സ്‌റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തതിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മെയ് 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  ഇയാൾക്കെതിരെ മുമ്പ് ഇത്തരം കേസുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു