ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം വീടിന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്

Published : Feb 07, 2026, 04:13 PM IST
old woman body

Synopsis

മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടുകാൽ സ്വദേശി ശോഭനയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ അയൽവാസികൾ ശോഭനയെ കണ്ടത്. ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുണ്ട്. വീട്ടിലാരും ഇല്ലാത്ത സമയത്താണ് ശോഭനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് പറയുന്നു. പ്രാഥമികമായി ലഭിച്ച വിവരമനുസരിച്ച് ആത്മഹത്യയെന്നാണ് പൊലീസിന്റെ നി​ഗമനം. എന്നാൽ ജീവനൊടുക്കാൻ തക്കവിധത്തിലുള്ള പ്രശ്നങ്ങളൊന്നും ശോഭനയ്ക്കില്ലെന്നാണ് പ്രദേശത്ത് നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ബാ​ഗിന് യാതൊരു കേടുപാടുമില്ല, വീട്ടിലെത്തി തുറന്നപ്പോൾ അകത്തുണ്ടായിരുന്ന 1 കോടി രൂപയുടെ സ്വർണവും ഡയമണ്ടും കാണാനില്ല! വൻ കവർച്ചയിൽ അന്വേഷണം