
കൊച്ചി : എറണാകുളം ഫോർട്ടുകൊച്ചിയിൽ പേരമകളുടെ ഭർത്താവിൻ്റെ മർദനമേറ്റ് വൃദ്ധ മരിച്ചു. രാമേശ്വരം കോളനിയിലെ കർമ്മിലി(78)യാണ് മരിച്ചത്. പണം ആവശ്യപ്പെട്ടത് നൽകാത്തതിനെ തുടർന്ന് ബിജു എന്ന ആന്റണി കർമ്മിലിയെ തളളുകയും വീഴ്ച്ചയിൽ തല അലക്ക് കല്ലിൽ അടിച്ചു കർമ്മിലി മരിക്കുകയുമായിരുന്നു. പ്രതി ആൻ്റണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.