'ലക്ഷ്യം അതിഥി തൊഴിലാളികളുടെ താമസയിടം, ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട മൊബൈൽ അടിച്ചെടുക്കും'; ഒടുവിൽ പിടിയിൽ

Published : Feb 12, 2024, 12:44 AM IST
'ലക്ഷ്യം അതിഥി തൊഴിലാളികളുടെ താമസയിടം, ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട മൊബൈൽ അടിച്ചെടുക്കും'; ഒടുവിൽ പിടിയിൽ

Synopsis

തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട ഫോണുകള്‍ ജനല്‍ വാതില്‍ വഴി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ്.

കോഴിക്കോട്: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പ്രതി പിടിയില്‍. കുന്ദമംഗലം പെരിങ്ങൊളം പ്രഭാ നിവാസില്‍ ദിതോഷി(49)നെ ആണ് പൊലീസ് പിടികൂടിയത്. രാത്രി കാലങ്ങളില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട ഫോണുകള്‍ ജനല്‍ വാതില്‍ വഴി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ വെള്ളിയാഴ്ച എരഞ്ഞിപ്പാലം സെന്റ് വിന്‍സന്റ് കോളനിയില്‍ താമസിക്കുന്ന ത്രിപുര സ്വദേശിയുടെ പതിനായിരം രൂപ വില വരുന്ന റെഡ്മി കമ്പനിയുടെ ഫോണ്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഐ.എം.ഇ.ഐ നമ്പര്‍ നല്‍കിയത് അനുസരിച്ച് അത് പിന്‍തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദിതോഷ് വലയിലായത്.  വീട്ടില്‍ വച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കൈയ്യിലുണ്ടായിരുന്ന വില കൂടിയ മറ്റൊരു ഫോണ്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇതും സമാന രീതിയില്‍ മോഷ്ടിച്ചതാണെന്ന് തെളിയുകയായിരുന്നു. 16,000 രൂപയോളം വിലയുണ്ടായിരുന്ന ഈ ഫോണ്‍ കൃത്യമായി ഉപയോഗിക്കാന്‍ പോലും പ്രതിക്ക് അറിയില്ലായിരുന്നു. കുന്നമംഗലം സ്റ്റേഷന്‍ പരിധിയില്‍ ഒരു അടിപിടി കേസിലും പാത്രങ്ങള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ നേരത്തേ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  

നടക്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ ജീജോ, എസ്.ഐമാരായ എന്‍. ലീല, ശശികുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, ബവിത്ത്, ഷിജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വൈദ്യുതാഘാതമേറ്റ് ഒന്‍പത് വയസുകാരിയുടെ മരണം; ഫ്‌ളാറ്റ് പ്രസിഡന്റ് അടക്കം ഏഴ് പേര്‍ അറസ്റ്റില്‍ 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ