ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

Published : Feb 11, 2024, 11:58 PM ISTUpdated : Feb 12, 2024, 12:09 AM IST
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

Synopsis

പ്രതികളിൽ രണ്ട് പേർ 18 വയസ് തികയാത്തവരാണ്. ഇവർ ഉൾപ്പെടെ ആകെ ആറ് പേരാണ് 15കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

ഇടുക്കി: ഇടുക്കി അടിമാലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. പ്രതികളിൽ രണ്ട് പേർ 18 വയസ് തികയാത്തവരാണ്. ഇവർ ഉൾപ്പെടെ ആകെ ആറ് പേരാണ് 15കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ പ്രതികളെല്ലാം പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതെ തുടര്‍ന്ന് മാതാപിതാക്കള്‍ അടിമാലി പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കുറ്റകൃത്യം പുറത്തുകൊണ്ടുവന്നത്. പെണ്‍കുട്ടിയെ കോതമംഗലത്തുനിന്നും കണ്ടെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ നിരന്തര പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. ഇതിനുശേഷം നടത്തിയ കൗണ്‍സിലിംഗിലാണ് ആറ് പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പറയുന്നത്. അടിമാലി ഒഴിവിത്തടം സ്വദേശി, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര‍്‍, എറണാകുളം പൂയം കുട്ടിയില്‍ നിന്നുള്ള രണ്ടുപേര്‍, ഒരു മലപ്പുറം സ്വദേശി എന്നിവരുടെ വിവരങ്ങളാണ് പെണ്‍കുട്ടി പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇതില്‍ അടിമാലി സ്വദേശി രഞ്ജിത്ത് ജോര്‍ജിനെയും പ്രായപൂര‍്ത്തിയാകാത്ത രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിത് ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റു രണ്ട് പേരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കും. 

മൂന്ന് പേരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി എറണാകുളം റൂറല്‍, മലപ്പുറം എന്നിവിടങ്ങളിലെ പ്ലീസിന് വിവരം കൈമാറി കഴിഞ്ഞു. ഇവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പരിചയടപെട്ട ശേഷം സൗഹൃദം നടിച്ച് വിവിധയിടങ്ങളിലെത്തിച്ച് പിഡിപ്പിച്ചുവന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. കോടതിയിലെത്തിച്ച് പതിനഞ്ചുകാരിയുടെ രഹസ്യമൊഴിയും രേഖപെടുത്തിയ ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ പിഡിപ്പിച്ചിട്ടുണ്ടോയെന്നറിയാല്‍ വീണ്ടും കൗണ്‍സിലിംഗിന് വിധേയയാക്കും.

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്