
കൊച്ചി : വിദേശത്ത് നിന്നും കടത്തിയ സ്വർണം, കൊച്ചി നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ പിടികൂടി. ഒരു കിലോ സ്വർണവുമായി ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടിയത്. വിപണിയിൽ 45 ലക്ഷത്തിലേറെ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.
കോഴിക്കോട്ട് വ്യാപാരിയെ കൊന്ന് സ്വർണ്ണവും പണവും ബൈക്കും കവർന്നു, കൊലപാതകം നടന്നത് കടക്കുള്ളിൽവെച്ച്
അതിനിടെ നെടുമ്പാശേരിയിൽ വിമാനത്തിന്റെ ശുചി മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി. ദുബൈയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിലാണ് കസ്റ്റംസിന്റെ പരിശോധനയിൽ 815 ഗ്രാം സ്വർണം കണ്ടെത്തിയത്. പരിശോധനയിൽ പിടിക്കപ്പെടുമോയെന്ന ആശങ്കയിൽ സ്വർണവുമായി എത്തിയ യാത്രക്കാരൻ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.
ക്രിസ്തുമസ് പുലരിയിൽ കൊല്ലത്തും കോഴിക്കോട്ടും വാഹനാപകടം, നാല് യുവാക്കൾക്ക് ദാരുണാന്ത്യം