കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ എം.ഡി.എം.എ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Published : Jan 14, 2023, 11:56 PM IST
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ എം.ഡി.എം.എ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Synopsis

കഴിഞ്ഞ ആഗസ്റ്റ് 18ന് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിലാണ് സംഭവം. അന്ന്  പൊലീസ് ആലപ്പുഴ സ്വദേശിയായ മറ്റൊരു യുവാവിനെ പിടികൂടിയിരുന്നു.

ഹരിപ്പാട്: ആലപ്പുഴയില്‍ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കറ്റാനം തെക്കും മുറിയിൽ അമ്പിത്തറ വടക്കതിൽ ബിജോ ബിജു (25)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 18ന് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിലാണ് സംഭവം.

കെഎസ്ആര്‍ടിസി ബസില്‍ ഹരിപ്പാട് സ്റ്റാന്‍റിലിറങ്ങിയ  യുവാവിൽ നിന്നും  15.530 ഗ്രാം എം. ഡി. എം.എ പൊലീസ് പിടികൂടുകയായിരുന്നു.   കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ(22)നെയാണ് നേരത്തെ പിടികൂടിയിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ബിജോ ബിജുവിനെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.  ഹരിപ്പാട് എസ്.എച്ച്.ഒ ശ്യാംകുമാർ വി.എസ്, എസ്.ഐ. ഷൈജ എ.എച്ച്, പൊലീസ് ഉദ്യോഗസ്ഥരായ അജയകുമാർ, എ. നിഷാദ് എന്നിവരടങ്ങിയ  സംഘം കായംകുളം ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Read More : മണ്ണാര്‍ക്കാട് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

അതിനിടെ മറ്റൊകരു കേസില്‌‍ എംഡിഎംഎയുമായി രണ്ടുപേർ ഇന്ന് ആലപ്പുഴയില്‍ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് തൈപ്പറമ്പ് വീട്ടിൽ രാജേഷ് (45), ആലപ്പുഴ ഇരവുകാട് വാർഡ് വാലുചിറയിൽ പ്രദീപ് (45) എന്നിവരെയാണ് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പറവൂർ പനയക്കുളങ്ങര സ്കൂളിന് സമീപത്തുനിന്ന് ഒരുഗ്രാം എംഡിഎംഎയുമായി പിടിയിലായ രാജേഷിനെ ചോദ്യം ചെയ്തതിൽനിന്നാണ് പങ്കാളിയായ പ്രദീപിനെക്കുറിച്ച വിവരം ലഭിച്ചത്.

തുടർന്ന് ഇരവുകാടുള്ള പ്രദീപിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 10 ഗ്രാം എംഡി എംഎ കണ്ടെടുത്തു. കഴിഞ്ഞ ജൂണിൽ എംഡിഎംഎയുമായി എക്സൈസ് പിടിയിലായ പ്രദീപ്, 50 ദിവസത്തിന് ശേഷം ജയിലിൽ നിന്നിറങ്ങി വീണ്ടും വിൽപന തുടരുകയായിരുന്നു. പതിമൂന്നോളം ക്രിമിനൽക്കേസിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.

Read More : മുത്തങ്ങയില്‍ വന്‍ലഹരിവേട്ട; 10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മലയാളി യുവാവ് അറസ്റ്റില്‍, ചരസും പിടികൂടി

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ