മലമാനിനെ വേട്ടയാടിയ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

Web Desk   | Asianet News
Published : Feb 04, 2020, 10:29 PM IST
മലമാനിനെ വേട്ടയാടിയ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

Synopsis

ഈ കേസിലെ പ്രതികളായ കെ.പി. ജിതീഷ്, അനക്കാംപൊയില്‍ സ്വദേശികളായ ജോര്‍ജ്ജുക്കുട്ടി, ബേബി, സെബാസ്റ്റിയന്‍, പന്നിക്കോട്‌ സ്വദേശി സി. ഷജല്‍ മോന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

താമരശേരി: മലമാനിനെ വേട്ടയാടി ഇറച്ചിയാക്കി വാഹനത്തില്‍ കടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കൂടരഞ്ഞി മുതുവമ്പായി കയ്യാലക്കകത്ത് പി.ആര്‍.ബിനോയി (വിനു-43)  ആണ് ഹൈക്കോടതി നിര്‍ദേശപ്രകാരം താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ മുന്‍പാകെ കീഴടങ്ങിയത്. 

ഈ കേസിലെ പ്രതികളായ കെ.പി. ജിതീഷ്, അനക്കാംപൊയില്‍ സ്വദേശികളായ ജോര്‍ജ്ജുക്കുട്ടി, ബേബി, സെബാസ്റ്റിയന്‍, പന്നിക്കോട്‌ സ്വദേശി സി. ഷജല്‍ മോന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിനോയിയും അറസ്റ്റിലായതോടെ ഈ കേസില്‍ മുഴുവന്‍ പ്രതികളെയും വനംവകുപ്പ് അറസ്റ്റ് ചെയ്തു. 

Read Also: മലമാനിനെ വേട്ടയാടി മാംസമാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍; ജീപ്പും കള്ളതോക്കും പിടിച്ചെടുത്തു

2019 സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എടത്തറ സെക്ഷനിലെ മുത്തപ്പന്‍പ്പുഴ കളരിക്കല്‍ ജം​ഗ്ഷന് സമീപത്ത് വച്ചാണ് ഒന്നര കിന്റോലോളം തൂക്കം വരുന്ന മലമാനിറച്ചി വാഹനത്തില്‍ നിന്നും പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ 4 പവൻ മാല കവർന്നോടി ആറ്റിൽ ചാടി; കൂടി ചാടി പൊലീസ്, പ്രതി പിടിയിൽ
അലുവ അതുൽ കൊലപാതകം; പ്രധാന പ്രതി ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ, പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു