
കായംകുളം: ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി പിടിയില്‍. കൊല്ലം ശങ്കരമംഗലം കൊല്ലശ്ശേരില്‍ വീട്ടില്‍ കുമാറിനെ (36) ആണ് ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ കുമാര്‍ ഗുജറാത്തില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
കേസിലെ ഒന്നും രണ്ടും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 14ന് രാത്രി എട്ട് മണിയോടെയാണ് സ്റ്റുഡിയോയില്‍ അതിക്രമിച്ചു കയറി ഉടമയായ സലിമിനെ സംഘം മാരകമായി ദേഹോപദ്രവം ഏല്‍പ്പിച്ചത്. കായംകുളം സിഐ സുധീര്‍, എസ്‌ഐ വിനോദ്, ഉദ്യോഗസ്ഥരായ വിശാല്‍, ദീപക് വാസുദേവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വീടുകയറി ആക്രമണം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു
മാന്നാര്‍: വിവാഹാലോചനയില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തില്‍ ചെന്നിത്തലയില്‍ വീടുകയറി ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ചെന്നിത്തല കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48), ഭാര്യ നിര്‍മ്മല (55), മകന്‍ സുജിത്ത് (33), മകള്‍ സജിന (24), റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് കാരാഴ്മ എടപ്പറമ്പില്‍ ബിനു (47) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴില്‍ തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രന്‍ (വാസു -32) നെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ സംഭവം. കഴിഞ്ഞ ദിവസം വിദേശത്തു നിന്നും നാട്ടിലെത്തിയ സജിന വീടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ വെട്ടുകത്തിയുമായി എത്തിയ പ്രതി സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും പ്രതി വെട്ടി പരിക്കേല്‍പ്പിച്ചു. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പരിക്കേറ്റ നിര്‍മല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓടിക്കൂടിയ നാട്ടുകാര്‍ മാന്നാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി രാജേഷ്, മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി രാജേന്ദ്രന്‍ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം വിദേശത്ത് പോയ സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് സജിന വിവാഹ ആലോചനയില്‍ നിന്നും പിന്മാറിയതിന്റെ വൈര്യാഗമാണ് അക്രമത്തിന് കാരണം എന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam