
ദില്ലി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്ക്രൂ തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. ദില്ലിയിലെ വസിറാബാദിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് ഒരുവയസ്സുകാരന്‍ രഹാന്‍ മരിച്ചത്.
ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളായ രഹാന്‍റെ കുടുംബം വസിറാബാദിലെ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. എയര്‍കണ്ടീഷണര്‍ മെക്കാനിക് ആയ പിതാവ് മുസ്തഫയും ഭാര്യയും മാത്രമാണ് രഹാനൊപ്പം വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ദില്ലിയിലെ ജീവിതച്ചെലവിന് അനുസരിച്ച് വരുമാനം ലഭിക്കാത്തത് കൊണ്ടും ഭാര്യയെയും മകനെയും ശ്രദ്ധിക്കാന്‍ കഴിയാത്തതിനാലും ഇവര്‍ ജന്മനാട്ടിലേക്ക് തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി ചൊവ്വാഴ്ച രാത്രിയുള്ള ട്രെയിനിന് പോകാനായി ഭക്ഷണം പൊതിയുകയായിരുന്നു രഹാന്‍റെ അമ്മ.
പിതാവ് മുസ്തഫ ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനുള്ള ഓട്ടോറിക്ഷ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങി. ഈ സമയം വീടിനുള്ളില്‍ കളിക്കുകയായിരുന്ന കുഞ്ഞ് തറയില്‍ കിടന്ന ഇരുമ്പ് സ്ക്രൂ വിഴുങ്ങുകയായിരുന്നു. സ്ക്രൂ തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ അധികൃതരാണ് വിവരം പൊലീസില്‍ അറിയച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ നുപുര്‍ പ്രസാദ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam