
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈൻ ബാങ്കിംങ് തട്ടിപ്പ്. പേയാട് സ്വദേശി ജയകുമാരൻ നായരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പലപ്പോഴായി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 12 പ്രാവശ്യം ബാങ്ക് അക്കൗണ്ടിൽ നിന്നും ജയകുമാരൻ നായർ അറിയാതെ പൈസ പിൻവലിച്ചുവെന്നാണ് പരാതി. അഞ്ചു ലക്ഷം രൂപ അക്കൗണ്ടിലുണ്ടായിരുന്നു. ഒരു ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിന്‍റെ ചെക്ക് ഒരാള്‍ക്ക് നൽകി. ചെക്ക് നൽകിയ ആള്‍ പണം പിൻവലിച്ചതിന് ശേഷം അക്കൗണ്ടില്‍ അവശേഷിച്ചത് ഒരു ലക്ഷം മാത്രമായിരുന്നു.
സംശയം തോന്നിപ്പോള്‍ എസ്ബിഐ ശാഖയിൽ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ബീഹാറിൽ നിന്നും പലപ്പോഴായി പണം പിൻവലിച്ചത് വ്യക്തമായതെന്ന് പരാതിക്കാരൻ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam