പൊലീസുകാരനെ വെടിവെച്ച് ശേഷം മുങ്ങിയിട്ട് 20 വര്‍ഷങ്ങള്‍; ഒടുവില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

Published : Aug 19, 2022, 06:48 PM ISTUpdated : Aug 19, 2022, 06:50 PM IST
പൊലീസുകാരനെ വെടിവെച്ച് ശേഷം മുങ്ങിയിട്ട് 20 വര്‍ഷങ്ങള്‍; ഒടുവില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

Synopsis

ഉത്തര്‍പ്രദേശ് - ബിഹാര്‍ പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് എംഎല്‍എ അറസ്റ്റിലായത്. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഗോവിന്ദ് ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രഞ്ജന്‍.

പാറ്റ്ന: രണ്ടു ദശാബ്ദങ്ങളായി പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ബിഹാര്‍ മുന്‍ എംഎല്‍എ രഞ്ജന്‍ തിവാരി അറസ്റ്റില്‍. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം റക്സൗളില്‍ വച്ചാണ് രഞ്ജന്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് വെടിയുതിര്‍ത്തതിന് ഉത്തര്‍ പ്രദേശ് പൊലീസാണ് രഞ്ജനെതിരെ കേസ് എടുത്തിരുന്നത്. ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷവും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പിടികൂടുന്നവര്‍ക്ക് 25,000 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഉത്തര്‍പ്രദേശ് - ബിഹാര്‍ പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് എംഎല്‍എ അറസ്റ്റിലായത്. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഗോവിന്ദ് ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് രഞ്ജന്‍. 1998ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ വച്ചാണ് മുന്‍ എംഎല്‍എ പൊലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് വെടിവെച്ചത്.

ഇതിന് ശേഷം രക്ഷപ്പെട്ട എംഎല്‍എ കഴിഞ്ഞ രണ്ട് രണ്ടു ദശാബ്ദങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. രഞ്ജനെ ഉത്തര്‍ പ്രദേശ് പൊലീസിന് കൈമാറിയെന്ന് ഈസ്റ്റ് ചമ്പാരന്‍ പൊലീസ് സൂപ്രണ്ട് കുമാര്‍ ആശിഷ് പറഞ്ഞു. മുന്‍ എംഎല്‍എക്കെതിരെ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത് കേസുകളും പരിശോധിച്ച് വരികയാണ്. റക്സൗള്‍ വഴി രഞ്ജന്‍ തിവാരി നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് റക്സൗള്‍ പൊലീസ് അഡീഷണല്‍ സൂപ്രണ്ട് ചന്ദ്ര പ്രകാശ് അറിയിച്ചു. 

ബസിറങ്ങി നടന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു, വിജനമായ സ്ഥലത്ത് കയറിപ്പിടിച്ചു, യുവാവ് അറസ്റ്റിൽ

വ്യാജ പൊലീസ് സ്റ്റേഷൻ, യൂണിഫോം, തൊപ്പി‌; മാസങ്ങളോളം നീണ്ട തട്ടിപ്പ് പൊളിഞ്ഞത് തോക്കിൽ നിന്ന്

ഗര്‍ഭം അലസിപ്പിക്കാന്‍ സമ്മതിച്ചില്ല; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി, 11 ദിവസങ്ങള്‍ക്ക് ശേഷം മരണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ
ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം