
കൊച്ചി: സ്ഥിരം ക്രിമിനലുകളെ പിടികൂടാനായി എറണാകുളം റൂറൽ പൊലീസ് നടത്തിയ ഓപ്പറേഷൻ സ്റ്റീൽ ബേര്‍ഡിൽ നാല് ക്രിമിനലുകൾ പിടിയിൽ. പാറക്കടവ്, കോടുശേരി ചേറോത്ത് വിനീത്, എടത്തല പൊട്ടച്ചിറ വെങ്ങോടൻ ബിലാൽ, പെരിങ്ങോട്ടിൽ ശരത്, തൃക്കാക്കര ജഡ്ജ് മുക്ക് അജാസ് എന്നിവരാണ് പിടിയലായത്. നിരവധി കേസുകളിലെ പ്രതിയാണ് വിനീത്. ഇയാളിൽ നിന്ന് പ്രത്യേക രൂപകൽപ്പന ചെയ്ത കത്തി കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. അജാസ് പൊട്ടച്ചിറയിൽ നടത്തുന്ന കോഴിഫാമിൽ നിന്ന് പത്തോളം ഗുണ്ടുകൾ കണ്ടെടുത്തു. ബിലാലും ശരത്തും ഗുണ്ടാലിസ്റ്റിലുള്ളവരും നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരാണ്. ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ മേൽനോട്ടത്തിൽ ഒറ്റ ദിവസത്തെ ഓപ്പറേഷനിലാണ് ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam