
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ അയല്‍ക്കാരെ വളര്‍ത്തുനായ ആക്രമിച്ച സംഭവത്തില്‍ ഉടമയ്ക്ക് ഒരുവര്‍ഷത്തെ തടവുശിക്ഷ കോടതി വിധിച്ചു. അയല്‍ക്കാരായ നാല് പേരെ നായ കടിച്ച വിഷയത്തില്‍ ഗോദ്സാര്‍ സ്വദേശിയായ ഭാരേഷ് പാണ്ഡ്യയെയാണ് കോടതി ശിക്ഷിച്ചത്. കൃത്യത്തില്‍ ഭാരേഷ് നേരിട്ട് കുറ്റം ചെയ്തിട്ടില്ലെങ്കിലും ഉടമയുടെ അശ്രദ്ധ മൂലമാണ് നായ ആക്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
ഭാരേഷിന് രണ്ട് വര്‍ഷത്തെ ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിലപാടെടുത്തത്. മറ്റുള്ളവരുടെ ജീവന്‍ വരെ അപകടത്തിലാക്കി ഗുരുതരമായ പരിക്കേല്‍പ്പിച്ചതിന് ഐപിസി സെക്ഷന്‍ 338 പ്രകാരമാണ് ഭാരേഷിനെതിരെ കേസെടുത്തത്.
നായയടക്കമുള്ള വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്ക് അതിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സംഭവിക്കുന്നതിനെ കുറിച്ച് സമൂഹത്തിന് ഉദാഹരണമാകണം ഈ സംഭവമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഭാരേഷിന്‍റെ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ശക്തി എന്ന നായയാണ് 2012നും 2014നും ഇടയില്‍ അയല്‍ക്കാരെ ആക്രമിച്ചത്.
മൂന്ന് കുട്ടികളെയും ഒരു മുതിര്‍ന്ന വ്യക്തിയെയുമാണ് നായ കടിച്ചത്. 2014 ഫെബ്രുവരിയില്‍ നായയുടെ നായയുടെ അക്രമത്തില്‍ എല്ല് പൊട്ടിയ അവിനാഷ് പട്ടേലാണ് ഇസ്നാപുര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പ് അവിനാഷിന്‍റെ മകന്‍ ജയ്, സഹോദരീ പുതന്‍ തക്ഷില്‍ എന്നിവരെയും മറ്റൊരു കുട്ടിയായ വ്യോമിനെയുമാണ് നായ ആക്രമിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam