
ലക്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ 39 പേർ ചേർന്ന് യുവതിയെ പീഡിപ്പിച്ചതായി പരാതി. ഗ്രാമത്തിൽനിന്നുള്ളവരാണ് പീഡിപ്പിച്ചതെന്ന് കാട്ടി, തിരിച്ചറിയാത്ത 35 പേരുൾപ്പടെ 39 ആളുകൾക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാൽ, പീഡനമാരോപിച്ച് നേരത്തെയും ഗ്രാമത്തിൽനിന്നുള്ളവർക്കെതിരെ യുവതി ഇത്തരത്തിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
യുവതിയുടെ ഭർത്താവ് കടം വാങ്ങിയ പണം ആളുകൾ തിരികെ ആവശ്യപ്പെട്ടതോടെ യുവതി പീഡനപരാതിയുമായി രംഗത്തെത്തിയതെന്നും നാട്ടുകാർ പറഞ്ഞു. ഗ്രാമത്തിലുള്ളവർക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് യുവതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരാതിയിൽ ഉൾപ്പെട്ടവരിൽ നിന്നും ഏകദേശം രണ്ടര ലക്ഷത്തോളം രൂപ യുവതിയുടെ ഭർത്താവ് കടം വാങ്ങിച്ചിരുന്നതായി ഗ്രാമമുഖ്യനായ അജയ് കുമാർ പറഞ്ഞു.
അമിത മദ്യപാനിയായ യുവതിയുടെ ഭര്‍ത്താവ് നിരവധി പേരില്‍ നിന്നായി പണം കടം വാങ്ങിയിട്ടുണ്ട്. വീട് വിറ്റുകിട്ടുന്ന പണം കൊണ്ട് കടം തിരിച്ചുതരാമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാൽ, വീട് വിറ്റിരുന്നെങ്കിലും ആളുകൾക്ക് അദ്ദേഹം പണം തിരികെ നല്‍കിയിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഒന്നിച്ചെത്തി പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടതോടെ യുവതി പീഡന പരാതി നൽകുകയായിരുന്നുവെന്ന് അജയ് കുമാർ വ്യക്തമാക്കി.
പീഡന പരാതി നൽകിയതിനെ തുടർന്ന് തന്നെയും കുടുംബത്തെയും ഗ്രാമംവിട്ട് പോകാൻ നാട്ടുകാർ നിർബന്ധിക്കുകയാണെന്ന് കാണിച്ച് യുവതി നേരത്തെ ബരേലി എസ്‍പി ശൈലേഷ് പാണ്ഡെയ്ക്ക് പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിഒ അശോക് കുമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam