ആ​ഗസ്റ്റ് 17 വിറകെടുക്കാൻ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി; പളനിയുടെ മൊഴിയിൽ ചുരുളഴിഞ്ഞത് ക്രൂരകൊലപാതകം

Published : Oct 18, 2025, 05:25 PM IST
palakkad murder

Synopsis

കൊലപ്പെടുത്തണം എന്ന ഉദേശ്യത്തോടെ വള്ളിയമ്മയെ കാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നെന്ന് പ്രതി മൊഴി നൽകി.

പാലക്കാട്: അട്ടപ്പാടി ഇലച്ചിവഴി സ്വദേശിനി വള്ളിയമ്മ കൊലക്കേസിൽ കുറ്റം സമ്മതിച്ച് പങ്കാളി പളനി. കൊലപ്പെടുത്തണം എന്ന ഉദേശ്യത്തോടെ വള്ളിയമ്മയെ കാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നെന്ന് പ്രതി മൊഴി നൽകി. അട്ടപ്പാടി ഇലച്ചിവഴിയിൽ നടന്നത് അതിക്രൂര കൊലപാതകമാണ്. പുതൂർ ഇലച്ചിവഴി ഉന്നതി സ്വദേശികളാണ് വള്ളിയമ്മയും പഴനിയും. ഭർത്താവ് മരിച്ച ശേഷം ഉൾപ്രദേശമായ ആഞ്ചക്കക്കൊമ്പ് ഉന്നതിയിലായിരുന്നു വള്ളിയമ്മ താമസിച്ചിരുന്നത്. രണ്ട് മാസം മുൻപാണ് വള്ളിയമ്മയെ കാണാതായത്. തുടർന്ന് മക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതൂർ പൊലീസ് അന്വേഷണം തുടങ്ങിയത്. വീണ് പരിക്കേറ്റ വള്ളിയമ്മ മരിക്കുകയായിരുന്നു എന്നാണ് പഴനി ആദ്യം പോലീസിന് മൊഴി നൽകിയതെങ്കിലും വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. വിറക് എടുക്കാനെന്ന് പറഞ്ഞാണ് ആഗസ്ത് 17 ന് പഴനി വള്ളിയമ്മ കാട്ടിലേക്ക് പോയത്. അവിടെ വെച്ച് തല്ലികൊന്ന് കൊക്കയിൽ എറിയുകയായിരുന്നു. പിന്നീട് കൊക്കയിൽ നിന്നെടുത്ത് കുഴികുത്തി മൂടുകയായിരുന്നു. വള്ളിയമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി. പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. ഇയാളെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും