പളനി:പളനി പീഡനക്കേസിൽ പരാതിക്കാർക്കെതിരെ ആരോപണന വിധേയനായ ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തി.കഴിഞ്ഞ19ാം തിയതി അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാർ മുറി എടുത്തത് . മദ്യപാനത്തെ തുടർന്ന് തൊട്ടടുത്ത ദിവസം ഇരുവരും തമ്മിൽ മുറിയിൽ പ്രശ്നമുണ്ടായി . സ്ത്രീ ഇറങ്ങിപ്പോയി.ഭർത്താവ് പിന്നാലെ ഇറങ്ങിപ്പോയി.പിന്നീട് 25ാം തിയതി ആണ് ഇവർ തിരിച്ചെത്തുന്നത്.തുടർന്ന് ആധാർ കാർഡ് വാങ്ങി തിരികെ പോയി.ഈ മാസം ആറാം തീയതി പൊലീസെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടു.ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയെന്നും ലോഡ്ജ് ഉടമ മുത്തു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.തിരികെ എത്തുമ്പോൾ ഇവർ മുഷിഞ്ഞ വേഷത്തിലായിരുന്നുവെന്നും ഭക്ഷണത്തിനുള്ള പണം നൽകിയാണ് തിരിച്ചയച്ചതെന്നും മുത്തു പറയുന്നു.ഇക്കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കണമെന്നും മുത്തു ആവശ്യപ്പെട്ടു.
പളനിയിൽ തീർഥാടനത്തിന് പോയ തലശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് ഇവരുടെ ഭർതതാവ് പരാതി നൽകിയത്. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ മാരകമായി പരിക്കേൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുത്ത കണ്ണൂർ പൊലീസ് വിശദമായ അന്വേഷണത്തിന് വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam