അപകടത്തിൽപ്പെട്ട വാഹനത്തിൽ 50 ലക്ഷം രൂപയുടെ പാൻമസാല; പ്രതികൾ ഓടി രക്ഷപ്പെട്ടു

By Web TeamFirst Published Jul 29, 2022, 11:35 PM IST
Highlights

വാഹനത്തിന്‍റെ മുകളിൽ 11 ചാക്ക് പഞ്ചസാരയും, 21 ചാക്ക് അരിയും നിരത്തിയ ശേഷം അതിനടിയിലായിട്ടാണ് പാൻമസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്. നൂറിലധികം ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. 

തൃശൂര്‍: തൃശൂരിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് 50 ലക്ഷം രൂപയുടെ പാൻമസാല പിടികൂടി. മതിലകം സി കെ വളവിൽ പുലർച്ചെ നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറിയിൽ നിന്നാണ് പാൻമസാല കണ്ടെത്തിയത്. പ്രതികൾ ഓടി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മതിലകം സി.കെ.വളവിൽ ദേശീയ പാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞായിരുന്നു അപകടം. അപകടം നടന്നയുടനെ വാഹനത്തിലുണ്ടായിരുന്ന വർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം മതിലകം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ലക്ഷ കണക്കിന് രൂപയുടെ പാൻമസാല കണ്ടെത്തിയത്‌. വാഹനത്തിന്‍റെ മുകളിൽ 11 ചാക്ക് പഞ്ചസാരയും, 21 ചാക്ക് അരിയും നിരത്തിയ ശേഷം അതിനടിയിലായിട്ടാണ് പാൻമസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്. നൂറിലധികം ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. 

പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയിരുന്ന പാൻമസാലയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താനാണ് പാൻമസാല കൊണ്ടു പോയതെന്നും സംശയമുണ്ട്. കുന്നംകുളം സ്വദേശിയുടെതാണ് മിനിലോറി. വെളിയങ്കോട് സ്വദേശിക്ക് ഒരു മാസത്തേക്ക് മിനിലോറി വാടകയ്ക്ക് കൊടുത്തതാണെന്ന് വാഹന ഉടമ പറയുന്നു. രക്ഷപ്പെട്ട പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Also Read: മലപ്പുറത്ത് എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ബാഗുകള്‍ക്കിടയിലൊളിപ്പിച്ച് ലഹരി ഗുളികകള്‍ കടത്തി; പിടികൂടി കസ്റ്റംസ്

ഖത്തറില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. എയര്‍ കാര്‍ഗോ ആന്‍ഡ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസ് വിഭാഗത്തിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് കസ്റ്റംസ് അധികൃതരാണ് ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തിയത്.

സ്ത്രീകള്‍ക്കായുള്ള ബാഗുകളും മറ്റും കൊണ്ടുവന്ന ഷിപ്പ്‌മെന്റിനുള്ളിലൊളിപ്പിച്ചാണ് കാപ്റ്റഗണ്‍ ഗുളികകള്‍ കടത്തിയത്. പിടിച്ചെടുത്ത ലഹരി ഗുളികകളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 887 ലഹരി ഗുളികകളാണ് കണ്ടെത്തിയത്. അടിയന്തര നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 

click me!