ധാരാളം പേർ ഈ വീഡിയോയെക്കുറിച്ചന്വേഷിക്കാൻ മെസ്സഞ്ചറിൽ അയച്ചുതരുകയുമുണ്ടായെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിട്ടുള്ളത്.
കുവൈത്ത് സിറ്റി: ദേശീയ പതാകയെ അവഹേളിക്കുന്ന സംഭവം നടന്നത് ഒഡീഷയിലെ സിംലിയിൽ ആണെന്ന് കണ്ടെത്തി കേരള പൊലീസ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ ദേശീയ പതാക ഉപയോഗിച്ച് മേശ തുടയ്ക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ധാരാളം പേർ ഈ വീഡിയോയെക്കുറിച്ചന്വേഷിക്കാൻ മെസ്സഞ്ചറിൽ അയച്ചുതരുകയുമുണ്ടായെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിട്ടുള്ളത്.
കേരള പൊലീസിന്റെ അന്വേഷണത്തിൽ ഈ സംഭവം ഒഡീഷയിലെ പുരി ജില്ലയിലെ സിമിലി പഞ്ചായത്തിൽ നടന്നതാണെന്നു തിരിച്ചറിഞ്ഞു. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് കുമാർ സ്വെയിൻ ആണ് ദേശീയ പതാക ഉപയോഗിച്ച് മൊബൈൽ ഫോണും മേശയും വൃത്തിയാക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തെന്നും അറസ്റ്റ് ചെയ്തുവെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ദേശീയ പതാക ഉയർത്തുമ്പോൾ വരെ വളരെയധികം ശ്രദ്ധിക്കണം.
ഇങ്ങനെ വീഡിയോ ചെയ്താല്‍ 10 ലക്ഷം പിഴ കിട്ടും; വ്ളോഗര്മാര്ക്ക് പണിയുമായി കേന്ദ്രം