ഗർഭച്ഛിദ്രം നടത്തി ഭ്രൂണം നായയ്ക്ക് കഴിക്കാൻ നൽകി; ഡോക്ടർക്കെതിരെ ആരോപണവുമായി മരിച്ച യുവതിയുടെ കുടുംബം

By Web TeamFirst Published Jan 21, 2023, 5:43 PM IST
Highlights

ഗർഭച്ഛിദ്രത്തിനായി നടത്തിയ ഓപ്പറേഷൻ സ്ത്രീയുടെ ആന്തരികാവയവങ്ങൾക്ക് കേടുവരുത്തിയതായി   കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കേസിലെ പ്രതികളായ  ഡോക്ടറും ഭാര്യയും ഇപ്പോൾ ഒളിവിലാണ്.

പട്ന: തന്റെ ക്ലിനിക്കിൽ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തി ഭ്രൂണത്തെ നായയ്ക്ക് നൽകിയ  ഡോക്ടറെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ഹാജിപൂരിൽ ആണ് സംഭവം. ​ഗർഭഛിദ്രത്തെത്തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതി മരിച്ചിരുന്നു.  
 
വൈശാലി ജില്ലയിൽ ബാലിഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ഡോക്ടറെ സമീപിച്ചതെന്ന്  കുടുംബം പറയുന്നു. ഇയാൾ നൽകിയ മരുന്നുകൾ കഴിക്കുകയും ഗർഭം അലസുകയും ചെയ്തതോടെ യുവതിയുടെ നില വഷളായി. ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതിയെ പട്‌നയിലേക്ക് റഫർ ചെയ്തെങ്കിലും പതിനൊന്ന് ദിവസത്തിന് ശേഷം യുവതി മരിച്ചു. ഗർഭച്ഛിദ്രത്തിനായി നടത്തിയ ഓപ്പറേഷൻ സ്ത്രീയുടെ ആന്തരികാവയവങ്ങൾക്ക് കേടുവരുത്തിയതായി   കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കേസിലെ പ്രതികളായ  ഡോക്ടറും ഭാര്യയും ഇപ്പോൾ ഒളിവിലാണ്.
 
"കത്രിക ഉപയോഗിച്ച് ഓപ്പറേഷൻ നടത്തി ഭ്രൂണം ബക്കറ്റിൽ സൂക്ഷിച്ചു. കുഞ്ഞിന്റെ അന്ത്യകർമങ്ങൾ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ തെളിവ് അവശേഷിപ്പിച്ചാൽ താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വളർത്തു നായയ്ക്ക് ഭക്ഷണമായി ​ഭ്രൂണം നൽകാമെന്ന് ഡോക്ടർ പറഞ്ഞു.  കുഞ്ഞിനെ ഞങ്ങൾക്ക് നൽകണമെന്ന് ഞങ്ങൾ  നിരന്തരം പറഞ്ഞു, പക്ഷേ ഡോക്ടർ കേട്ടില്ല". യുവതിയുടെ ഇരയുടെ ബന്ധു  പറഞ്ഞതായി ആജ്തക് റിപ്പോർട്ട് ചെയ്തു. 

എന്നാല്‍, വളര്‍ത്തുനായ  ഭ്രൂണം ഭക്ഷിച്ചുവെന്ന യുവതിയുടെ കുടുംബത്തിന്റെ ആരോപണം സത്യമല്ലെന്ന് പൊലീസ് പറഞ്ഞു. " ഡോക്ടർ ഗർഭച്ഛിദ്രം നടത്തിയതിന് ശേഷം യുവതിയുടെ നില വഷളായതായി കുടുംബാംഗങ്ങൾ പറഞ്ഞു. കേസ് അന്വേഷണത്തിലാണ്, ഞങ്ങൾ മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുവരികയാണ്. എന്നാൽ ഭ്രൂണം നായയ്ക്ക് നൽകിയെന്ന അവകാശവാദം സത്യമല്ല.  " മഹുവ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പൂനം കേസ്രി പറഞ്ഞു.

Read Also: ആശുപത്രി മോർച്ചറിയിൽ രണ്ട് മൃതദേഹങ്ങൾക്ക് കണ്ണ് നഷ്ടമായി; എലി കടിച്ചെന്ന് റിപ്പോർട്ട്, ​ഗുരുതരമായ അശ്രദ്ധ

tags
click me!