
മലപ്പുറം: പാണ്ടിക്കാട് ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതി റിമാന്‍ഡില്‍. പിടിയിലായ കാളികാവ് സ്വദേശി കോയ തങ്ങളുടെ സഹായികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
50 ലക്ഷം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി (hashish oil) 52കാരനെ പാണ്ടിക്കാട് പൊലീസ് (Police) അറസ്റ്റ് ചെയ്തു. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയ തങ്ങള്‍ ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് മേലാറ്റൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാരോണിന്റെ നേതൃത്വത്തില്‍ പാണ്ടിക്കാട് എസ് ഐ അരവിന്ദന്‍ ഉള്‍പ്പെട്ട സംഘം നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പെരുവക്കാട് വെച്ച് ഇയാള്‍ പിടിയിലായത്.
വാടക വീട്ടില്‍ താമസിക്കുന്ന പ്രതി മയക്കുമരുന്ന് കേരളത്തിന് പുറത്തു നിന്നും എത്തിച്ച് ചെറു സംഘങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ആത്മീയ ചികിത്സാ തട്ടിപ്പുകളും ലഹരിമരുന്ന് വിതരണത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കുന്നുണ്ട്. കരുവാരകുണ്ട് പുത്തനഴിയില്‍ വാടകക്ക് താമസിച്ചുവരുന്ന പ്രതി ഉള്‍നാടുകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഹാശിഷ് ഓയില്‍ എത്തിച്ച് നല്‍കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
ആവശ്യക്കാര്‍ക്ക് പറയുന്ന ഇടത്ത് മാരക മയക്കുമരുന്ന്എത്തിക്കുന്നതായിരുന്നു രീതിയെന്ന് പൊലീസ് പറയുന്നു.തമാഴ്നാട്ടിലെ ഏര്‍വാടി കേന്ദ്രീകരിച്ചുള്ള ഏജന്റുമാര്‍ മുഖേനയാണ് ഇത് മലപ്പുറത്തെത്തിച്ചത്. ആന്ധ്ര ഗോവ എന്നിവിടങ്ങളില്‍ നിന്നും മാരക ലഹരിമരുന്നുകള്‍കേരളത്തിലെത്തുന്നെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചതിനെത്തുടര്‍ന്നായിരുന്നുപരിശോധന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam