പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈഗിംക അതിക്രമ പരാതി: പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ

Published : May 04, 2022, 09:21 AM IST
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈഗിംക അതിക്രമ പരാതി: പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ

Synopsis

വിദ്യാർത്ഥി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. കുട്ടിയുടെ മാതാവിൻ്റെ പരാതിയിലാണ് അറസ്റ്റ്.

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈഗിംക അതിക്രമം നടത്തിയെന്ന പരാതിയിൽ പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. നാദാപുരത്തെ ട്യൂഷൻ സെന്റർ നാട്ടുകാർ അടിച്ച് തകർത്തു.  വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബു (55) നെയാണ് നാദാപുരം പോലീസ് പോക്സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം.

വിദ്യാർത്ഥി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. കുട്ടിയുടെ മാതാവിൻ്റെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒരു മാസം മുമ്പാണ് ബാബുവിൻ്റെ നേതൃത്വത്തിൽ പാരലൽ കോളേജ് ആരംഭിക്കുന്നത്. പെൺകു‌ട്ടിയുടെ പരാതിക്ക് പിന്നാലെ തിങ്കളാഴ്ച രാത്രി അജ്ഞാതർ പാരലൽ കോളേജ് അടിച്ച് തകർത്ത് ബോർഡ് ഉൾപ്പെടെ തീവെച്ച് നശിപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ