
കാസര്‍കോഡ്: ചെമ്പരിക്ക ഖാസി ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ജനകീയ കമ്മിറ്റി അന്വേഷണം തുടങ്ങി. ക്രൈബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും കേസ് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
മരണത്തിന് പിന്നിലെ ദൂരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ആക്ഷന്‍ കമ്മിറ്റിയുടെ സത്യാഗ്രഹം 157 ദിവസം പിന്നിട്ടിരിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി എ പൗരന്‍റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് ജനകീയ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അഡ്വ ടി വി രാജേന്ദ്രന്‍, അഡ്വ എല്‍സി ജോര്‍ജ്ജ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ വീട്ടിലെത്തിയ സംഘം കുടുംബാഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഖാസിയുടെ മൃതദേഹം കണ്ടെത്തിയ ചെമ്പിരിക്ക കടപ്പുറം, ചെരിപ്പും വടിയും കണ്ടെത്തിയ കടുക്കക്കല്ല് എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
അതേസമയം ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം തുടരുകയാണ്. 2010 ഫെബ്രുവരി 15 നാണ് സി എം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പൊലീസും സിബിഐയും അന്വേഷിച്ച് ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam