പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം; കുരുമുളക് സ്പ്രേ പ്രയോഗിച്ചു

Published : Feb 15, 2020, 06:12 PM IST
പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം; കുരുമുളക് സ്പ്രേ പ്രയോഗിച്ചു

Synopsis

കഞ്ചാവ് സംഘവുമായുള്ള കയ്യാങ്കളിയിൽ ഷാഫി എന്ന പൊലീസുകാരന് പരിക്കേറ്റു. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ആലപ്പുഴ: കായംകുളത്ത് പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡിന് നേരെ കഞ്ചാവ് സംഘം കുരുമുളക് സ്പ്രേ പ്രയോഗിച്ചു. വൈകിട്ട് 5 മണിയോടെയാണ് സംഭവം. കഞ്ചാവ് സംഘവുമായുള്ള കയ്യാങ്കളിയിൽ ഷാഫി എന്ന പൊലീസുകാരന് പരിക്കേറ്റു. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഞ്ചാവ് സംഘത്തിലെ  ഒരാളെ പൊലീസ് പിടികൂടി. കായംകുളം സ്വദേശി ഇർഫാൻ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെട്ടു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'താഴേയ്ക്ക് നോക്കിയാൽ തല കറങ്ങും', വൈറലാവാൻ 200 അടി ഉയരത്തിലുള്ള കുടിവെള്ള സംഭരണി സ്വിമ്മിംഗ് പൂളാക്കി യുവാക്കൾ, വിമർശനം
അന്വേഷണവുമായി സഹകരിക്കുമെന്ന് സോനം, ഹണിമൂൺ കൊലപാതക കേസിലെ പ്രധാന പ്രതി പുറത്തേക്ക്, ജയിലിൽ കഴിഞ്ഞത് 10 മാസം