അസമിൽ പ്ലസ് വൺ വിദ്യാർഥി അധ്യാപകനെ കുത്തിക്കൊന്നു, വിദ്യാർഥി കസ്റ്റഡിയിൽ

Published : Jul 06, 2024, 11:03 PM ISTUpdated : Jul 06, 2024, 11:44 PM IST
അസമിൽ പ്ലസ് വൺ വിദ്യാർഥി അധ്യാപകനെ കുത്തിക്കൊന്നു, വിദ്യാർഥി കസ്റ്റഡിയിൽ

Synopsis

ഏതോ പ്രശ്നത്തിന്‍റെ പേരിൽ അധ്യാപകൻ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് വിവരം

ഗുവാഹത്തി: പ്ലസ് വൺ വിദ്യാർഥി അധ്യാപകനെ കുത്തിക്കൊന്നു. അസമിലെ ശിവസാഗറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സായി വികാസ് എന്ന കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥിയാണ് അധ്യാപകനായ രാജേഷ് ബാബുവിനെ കുത്തിയത്. വിദ്യാർഥിയുടെ കുത്തേറ്റ് വീണ അധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഏതോ പ്രശ്നത്തിന്‍റെ പേരിൽ അധ്യാപകൻ  വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് വിവരം. മറ്റ് അധ്യാപകർ പോയിക്കഴിഞ്ഞ ശേഷം, അവസാന പിരീഡിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് അധ്യാപകനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതരാവസ്ഥയിലായിരുന്ന അധ്യാപകന്‍റെ മരണം പിന്നാലെ സ്ഥിരീകരിക്കുകയായിരുന്നു.

'ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാടുമ്പോൾ സിഐടിയു പൊതുസ്ഥലങ്ങളിൽ ജനങ്ങളുടെ മേൽ കുതിരകയറുന്നു'; വിമർനവുമായി സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്