യുപി ക്ലാസിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, കണ്ണൂരിൽ അധ്യാപകൻ അറസ്റ്റിൽ

By Web TeamFirst Published Dec 4, 2019, 8:37 PM IST
Highlights

സ്കൂളിൽ യുപി വിഭാഗത്തിൽപ്പെട്ട രണ്ട് കുട്ടികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. 

കണ്ണൂർ: രണ്ട് യുപി സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ പട്ടേരിയിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പയ്യാവൂർ കാഞ്ഞിരക്കൊല്ലി സ്വദേശി ടിന്‍റോ ജോസിനെയാണ് ഉളിക്കൽ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുപി വിഭാഗത്തിൽപ്പെട്ട രണ്ട് കുട്ടികൾ നൽകിയ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. 

click me!