10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കരാട്ടെ അധ്യാപകന് 110 വർഷം തടവ് ശിക്ഷ

Published : May 28, 2024, 07:57 PM ISTUpdated : May 28, 2024, 08:01 PM IST
10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കരാട്ടെ അധ്യാപകന് 110 വർഷം തടവ് ശിക്ഷ

Synopsis

കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പി പി മോഹനൻ ( 51) എന്ന പ്രതിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി 110 വർഷം തടവിന് ശിക്ഷിച്ചത്.

കോട്ടയം: കോട്ടയത്ത് പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 110 വർഷം തടവ് ശിക്ഷ. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പി പി മോഹനൻ ( 51) എന്ന പ്രതിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി 110 വർഷം തടവിന് ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 ലായിരുന്നു ആസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ഷൈൻ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Also Read: കോഴിക്കോട് ബാർ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസ്; മൂന്ന് പേര്‍ പിടിയില്‍

അതേസമയം, മലപ്പുറത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 50 കാരന് 40 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. മലപ്പുറം കല്പകഞ്ചേരി സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴയും അടക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2021 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്