കോഴിക്കോട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച് ഹരിയാനയിൽ റോഡിൽ ഉപേക്ഷിച്ചു; ഒരാൾ പിടിയിൽ

Published : May 28, 2024, 01:34 PM IST
കോഴിക്കോട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച് ഹരിയാനയിൽ റോഡിൽ ഉപേക്ഷിച്ചു; ഒരാൾ പിടിയിൽ

Synopsis

ഹരിയാന സ്വദേശിയായ യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ ഇയാൾ പെണ്‍കുട്ടിയെ ഹരിയാനയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

കോഴിക്കോട്: പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പീഡിപ്പിക്കുകയും യുവാവ്  വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ഹരിയാന സ്വദേശിയെ പൊലീസ് പിടികൂടി. ഹരിയാനയിലെ ചങ്കിദുര്‍ഗ്ഗ് സ്വദേശി സുശീല്‍ കുമാറി(34)നെയാണ് നല്ലണം പോലീസ് ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. 

അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു. 2023-ലാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. ഹരിയാന സ്വദേശിയായ യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ ഇയാൾ പെണ്‍കുട്ടിയെ ഹരിയാനയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവിടെ വെച്ചാണ് സുശീല്‍ കുമാര്‍ കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഹരിയാനയില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.  മൊഴിയെടുത്തതിന് ശേഷം പെൺകുട്ടിയെ കുടുംബത്തിന് കൈമാറി. കേസില്‍ അസം, ഹരിയാന സ്വദേശികളായ രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Read More : നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു; നാലം ദിവസം പ്രതി പിടിയില്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്