
തൃശൂർ : പോക്സോ കേസിൽ മദ്രസ അധ്യാപകന് 53 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43 )യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് ശിക്ഷിച്ചത്. 2019 ജനുവരി മാസം മുതൽ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ച് പലതവണ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ. സ്കൂളിലെ അധ്യാപകരോടാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്. ഇതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Read More : ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണർക്കും സുഹൃത്തിനും നേരെ ഭർത്താവ് ആസിഡ് എറിഞ്ഞു, ഗുരുതര പരിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam