പെണ്‍കുട്ടി നേരിട്ടത് കൊടിയ പീഡനം; രണ്ടാം പ്രതി ആത്മഹത്യ ചെയ്തു, ഒന്നാം പ്രതിക്ക് 27 വർഷം തടവ് ശിക്ഷ

Published : Jan 27, 2023, 07:58 PM IST
പെണ്‍കുട്ടി നേരിട്ടത് കൊടിയ പീഡനം; രണ്ടാം പ്രതി ആത്മഹത്യ ചെയ്തു, ഒന്നാം പ്രതിക്ക് 27 വർഷം തടവ് ശിക്ഷ

Synopsis

2015ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതിയെ നേരത്തെ പതിനഞ്ചു വർഷം തടവിന് ശിക്ഷിച്ചിരുന്നു.

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിക്ക് 27 വർഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചു. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ഒന്നാം പ്രതി പാറക്കടവ് സ്വദേശി രാജേഷ് പി രാജുവിന് ശിക്ഷ വിധിച്ചത്.

2015ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതിയെ നേരത്തെ പതിനഞ്ചു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി. അതേസമയം, പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ കഴിഞ്ഞ ദിവസം നൂറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.

പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. അതിവേഗത്തിലാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പോക്സോ കേസുകളിൽ നൂറ് കൊല്ലം ശിക്ഷ വിധിക്കുന്നത് അപൂർവമാണ്. 2020 ലാണ് പ്രതി ബിനു പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. മധ്യ വേനൽ അവധിക്ക് പെൺകുട്ടി അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രദേശവാസിയായ ബിനുവിന്റെ അതിക്രമം. അമ്മയുടെ വീട്ടിൽ നിന്ന് പെൺകുട്ടി സ്വന്തം വീട്ടിലെത്തി ദിവസങ്ങൾക്ക് ശേഷം ശാരീരിക അസ്വസ്തതകൾ പ്രകടിപ്പിച്ചു.  

കുട്ടിയെ വീടിന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് ഗർഭിണി ആണെന്ന വിവരം വീട്ടുകാർ അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. . കേസിന്റെ വിചാരണ വേളയിൽ പെൺകുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന വിചിത്ര വാദവും പ്രതി കോടതിയിൽ ഉന്നയിച്ചിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് പ്രതി.  പോക്സോ വകുപ്പുകൾക്ക് പുറമെ പീഡനം, പീഡിപ്പിച്ച് ഗർഭിണിയാക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 

അടുപ്പം കാണിച്ച് വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം; മലപ്പുറത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം