3 വര്‍ഷമായി പ്രണയത്തിൽ, 2 വര്‍ഷത്തോളം പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Published : Jan 13, 2023, 10:34 PM IST
3 വര്‍ഷമായി പ്രണയത്തിൽ, 2 വര്‍ഷത്തോളം പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Synopsis

കോട്ടയത്ത് നിന്ന് സച്ചിനെ  തന്ത്രപൂര്‍വം കട്ടപ്പനയിൽ എത്തിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് മുങ്ങി. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ പതിനാറുകാരിയെ രണ്ട് വർഷമായി പീഡിപ്പിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചിയാർ മേപ്പാറ കൈപ്പയിൽ വീട്ടിൽ സച്ചിൻ സന്തോഷാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവിന്‍റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

കോട്ടയത്ത് നിന്ന് സച്ചിനെ  തന്ത്രപൂര്‍വം കട്ടപ്പനയിൽ എത്തിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് മുങ്ങി. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. അതേസമയം, ഇരുപതോളം യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറിയൻ മാക്കൻ ഫൈസലാണ് അറസ്റ്റിലായത്.

സ്കൂളിലെ പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഫൈസലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ചെറിയൻമാക്കൻ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. പതിവ് സ്കൂൾ കൗൺസിലിംഗിനിടെയാണ് ഇരുപതോളം വിദ്യാർത്ഥികൾ ഫൈസൽ മോശമായി പെരുമാറിയതായി കൗൺസിലറോട് വെളിപ്പെടുത്തിയത്.

തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. ചൈൽഡ്‌ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ്.  അഞ്ച് വിദ്യാർത്ഥികളാണ് പൊലീസിന് രേഖാ മൂലം പരാതി നൽകാൻ തയ്യാറായത്.

2021 നവംബറിൽ ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞത് മുതൽ ലൈംഗികോദ്ദേശത്തോടെ ക്ലാസ് മുറിയിൽ വച്ച് പല ദിവസങ്ങളിലായി വിദ്യാർത്ഥിനികളെ ഉപദ്രവിച്ചതായാണ് പരാതി. വരും ദിവസങ്ങളിൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ ഉണ്ടാകുമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. നാല് വർഷമായി ഫൈസൽ ഇതേ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത് വരികയാണ്. നേരത്തെ വളപട്ടണത്തെ ഒരു സ്കൂളിലും ഇയാൾ ജോലി ചെയ്തിരുന്നു. 

ബംഗളൂരുവില്‍ നിന്ന് വൻതോതില്‍ എംഡിഎംഎ എത്തിക്കും, ബീച്ച് സൈഡില്‍ വില്‍പ്പന; യുവാവ് കുടുങ്ങി

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും