മൂത്രമൊഴിക്കാൻ വിലങ്ങഴിച്ചപ്പോൾ ഇറങ്ങിയോടി; 15കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു

Published : Feb 22, 2023, 12:20 PM IST
മൂത്രമൊഴിക്കാൻ വിലങ്ങഴിച്ചപ്പോൾ ഇറങ്ങിയോടി; 15കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു

Synopsis

വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്

തിരുവനന്തപുരം: പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയുടെ ശ്രമം വിഫലം. പിന്നാലെ ഓടിയ പൊലീസ് ഇയാളെ പിടികൂടി. തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഒരു വീടിന്റെ ശുചിമുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു രാജേഷ്.

കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നതായിരുന്നു രാജേഷിനെ. വിലങ്ങണിയിച്ചാണ് ഇയാളെ പൊലീസ് കൊണ്ടുവന്നത്. മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് അഴിച്ചു കൊടുത്തു. ഈ സമയത്താണ് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. മുൻപ് നെയ്യാർ ഡാം ഓപ്പൺ ജയിലിൽ നിന്നും ചാടിയ രണ്ട് പ്രതികളിൽ ഒരാളാണ് ഇയാൾ. പിന്നീട് ഒരു വർഷം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇയാളെ പൊലീസിന് പിടിക്കാൻ സാധിച്ചത്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ