സെക്സ് റാക്കറ്റ്, പ്രായപൂർത്തിയായാകാത്ത പെൺകുട്ടികളും, ബിജെപി നേതാവ് പിടിയിൽ; 6 പേരെ മോചിപ്പിച്ച് ബംഗാൾ പൊലീസ്

Published : Feb 23, 2024, 09:59 PM ISTUpdated : Mar 09, 2024, 10:47 PM IST
സെക്സ് റാക്കറ്റ്, പ്രായപൂർത്തിയായാകാത്ത പെൺകുട്ടികളും, ബിജെപി നേതാവ് പിടിയിൽ; 6 പേരെ മോചിപ്പിച്ച് ബംഗാൾ പൊലീസ്

Synopsis

സംഭവത്തിൽ സബ്യസാച്ചി ഘോഷ് ഉൾപ്പടെ 11 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ഉൾപ്പെടുത്തി സെക്സ് റാക്കറ്റ് നടത്തിയ ബി ജെ പി നേതാവിനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. ബി ജെ പിയുടെ കിസാൻ മോർച്ച നേതാവ് സബ്യസാച്ചി ഘോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാളിലെ സങ്ക്റാലിയിലെ ഹോട്ടലിൽ നിന്നാണ് ഘോഷിനെ അറസ്റ്റ് ചെയ്തത്. സെക്സ് റാക്കറ്റിൽ പെട്ടുപോയ ആറ് പെൺകുട്ടിയെ മോചിപ്പിച്ചതായും ബംഗാൾ പൊലീസ് വ്യക്തമാക്കി.

ഹൈക്കോടതി പോലും ഞെട്ടി, കൊല്ലത്തെ യുവതിക്ക് കിട്ടിയ കുറിപ്പ്! ലണ്ടനിൽ പോയി വന്ന ശേഷം നേരിട്ടത് കൊടും പീഡനം

സംഭവത്തിൽ സബ്യസാച്ചി ഘോഷ് ഉൾപ്പടെ 11 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. അതേസമയം അറസ്റ്റിന് പിന്നാലെ സബ്യസാച്ചി ഘോഷിനെ തള്ളിപ്പറ‍ഞ്ഞ് ബംഗാൾ ബി ജെ പി ഘടകം രംഗത്തെത്തി. ഘോഷുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബി ജെ പി നേതൃത്വം പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിരവധി കേസുകളിൽ പ്രതിയായ 23 വയസുകാരൻ അറസ്റ്റിലായി എന്നചാണ്. ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവാണ് പിടിയിലായത്. വെങ്ങാനൂർ  കോളിയൂർ  മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന് വിളിക്കുന്ന നിഥിനെ  (23) കോവളം പൊലീസാണ് പിടികൂടിയത്. അയൽവാസിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മാരകമായി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും വീട്ടിൽ മാരകയുധങ്ങളും ബോംബുകളും സൂക്ഷിച്ച കേസിലുമാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും കോവളം എസ് എച്ച് ഒ സജീവ് ചെറിയാൻ പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിൽ വെച്ച് പിടികൂടുകയായിരുന്നു. കോവളം എസ് എച്ച് ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ നിസ്സാമുദീൻ, അനിൽകുമാർ, മുനീർ, സുരേന്ദ്രൻ, സുരേഷ് കുമാർ എ എസ് ഐ ശ്രീകുമാർ സിവിൽ പൊലീസ് ഓഫീസർ ശ്യാം കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ  പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ