വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണി, തൊടുപുഴയില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : Nov 05, 2022, 10:24 PM ISTUpdated : Nov 05, 2022, 11:41 PM IST
വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണി, തൊടുപുഴയില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Synopsis

തൊടുപുഴ കോലാനിയിലുള്ള ഇടുക്കി ജില്ലാ പൗൾട്രി ഫാമിലെ വനിതാ ഡോക്ടറാണ് പരാതിക്കാരി. ഫാമിലെ ജീവനക്കാരനായിരുന്നു പിടിയിലായ ഷാജി.   

ഇടുക്കി: തൊടുപുഴയില്‍ വനിതാ ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ കുട കുത്തിക്കയറ്റി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകൻ അറസ്റ്റിൽ. ഭീക്ഷണിപ്പെടുത്തിയ പഞ്ചവടിപാലം കൊമ്പൂക്കര വീട്ടില്‍ കെ ഡി ഷാജിയെ റിമാന്‍റ് ചെയ്തു. തൊടുപുഴ കോലാനിയിലുള്ള ഇടുക്കി ജില്ലാ പൗൾട്രി ഫാമിലെ വനിതാ ഡോക്ടറാണ് പരാതിക്കാരി. ഫാമിലെ ജീവനക്കാരനായിരുന്നു പിടിയിലായ ഷാജി. 

ഇവിടുത്ത ജോലിക്കിടെയാണ് ഡോക്ടറെ ഇത്തരത്തില്‍ ഭീക്ഷണിപ്പെടുത്തിയത്. കൃത്യമായി ജോലിചെയ്യാതിരുന്നത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ഭീക്ഷണിക്കൊപ്പം ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും പരാതിയുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ഇതേതുടര്‍ന്ന് ഷാജിയെ സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഇന്ന് പിടികുടുകയായിരുന്നു. ഡിവൈഎസ് പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തോടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു. സ്ത്രീകളെ അപാമാനിച്ചതിന് നേരത്തെയും ഷാജിക്കെതിരെ കേസുണ്ട്.  

 

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്